Quantcast

മയക്കുമരുന്ന് വിമുക്തി: ദുബൈ പൊലീസിന്‍റെ ​സംവിധാനം ഉപയോഗിച്ചത്​ 576 പേർ

അഞ്ചുവർഷത്തിനിടെയാണ്​ ഇത്രയും പേർ പൊലീസിന്‍റെ മയക്കുമരുന്ന് ​വിരുദ്ധവിഭാഗമായ ഹിമായ ഇന്‍റർനാഷണലി​ന്‍റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്​

MediaOne Logo

Web Desk

  • Published:

    4 Dec 2022 7:18 PM GMT

മയക്കുമരുന്ന് വിമുക്തി: ദുബൈ പൊലീസിന്‍റെ  ​സംവിധാനം ഉപയോഗിച്ചത്​ 576 പേർ
X

ദുബൈ: മയക്കുമരുന്ന് ​അടിമത്തത്തിൽ നിന്ന്​ മോചിതരാകാനുള്ള ദുബൈ പൊലീസിന്‍റെ സംവിധാനം 576 പേർ പ്രയോജനപ്പെടുത്തി. അഞ്ചുവർഷത്തിനിടെയാണ്​ ഇത്രയും പേർ പൊലീസിന്‍റെ മയക്കുമരുന്ന് ​വിരുദ്ധവിഭാഗമായ ഹിമായ ഇന്‍റർനാഷണലി​ന്‍റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്​.

നിയമത്തിലെ ആർട്ടിക്​ൾ 89പ്രകാരം മയക്കുമരുന്ന്​ഉപയോഗിക്കുന്നവർക്ക്​ വിമുക്​തി നേടുന്നതിന് ​പൊലീസിനെ സമീപിക്കാം നേരത്തെ ലഹരി ഉപയോഗിച്ചതിന് പൊലീസ് കേസെടുക്കില്ല. നിരവധി പേരിപ്പോൾ ചികിൽസക്കായി നിർഭയം പൊലീസിനെ സമീപിക്കുന്നുണ്ട്. ദുബൈ പൊലീസ്​ മയക്കുമരുന്ന്​ വിരുദ്ധ വകുപ്പിന്‍റെ വാർഷിക വിലയിരുത്തലിലാണ്​ഇക്കാര്യം വ്യക്​തമാക്കിയത്​.

അവലോകന യോഗത്തിൽ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ് ​ലഫ്​. ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറി അടക്കം ഉന്നത ഉദ്യോഗസ്ഥർ പ​ങ്കെടുത്തു. മയക്കുമരുന്ന്​ കടത്തുകാരെയും വിൽപനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച മയക്കുമരുന്ന് ​വിരുദ്ധ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കമാൻഡർ ഇൻ ചീഫ്​പ്രശംസിച്ചു.

TAGS :

Next Story