Quantcast

ദുബൈ വിമാനത്താവളം: ടെർമിനൽ വണിലേക്കുള്ള പാലം വികസിപ്പിക്കുന്നു

പാലം നാലുവരിയാക്കാൻ ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കരാർ ഒപ്പിട്ടു

MediaOne Logo

Web Desk

  • Published:

    24 Aug 2025 10:29 PM IST

Dubai Airport is expanding the bridge to Terminal One
X

ദുബൈ:ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ വണിലേക്കുള്ള പാലം വികസിപ്പിക്കുന്നു. നിലവിൽ മൂന്ന് വരി റോഡുള്ള പാലം നാലുവരിയാക്കാൻ ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കരാർ ഒപ്പിട്ടു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈ ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞവർഷം 920 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് വിമാനത്താവളത്തിലേക്ക് എത്താനുള്ള വഴികൾ വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈ വിമാനത്താവളം ടെർമിനൽ വണിലേക്കുള്ള മൂന്നുവരി പാലം നാലുവരി പാലമാക്കി വികസിപ്പിക്കും. ഒപ്പം പാലത്തിന് പരിസരത്തെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പാലത്തിന്റെ ശേഷി 33 ശതമാനം വർധിക്കും. നിലവിൽ മണിക്കൂറിൽ 4200 വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ ശേഷി മണിക്കൂറിൽ 5600 ആയി വർധിക്കും.

എയർപോർട്ട് സ്ട്രീറ്റിൽ അടുത്തിടെ നടപ്പാക്കിയ റോഡ് വികസന പദ്ധതിയുടെ തുടർച്ചയായാണ് പാലത്തിന്റെ ശേഷി വർധിപ്പിക്കുന്നതെന്ന് ആർ.ടി.എ അധികൃതർ പറഞ്ഞു.

TAGS :

Next Story