Quantcast

ദുബൈ അൽമക്​തൂം പാലത്തിൽ ഞായറാഴ്ചകളിൽ ടോൾ ഫീസ്​ ഈടാക്കില്ല

വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന്​ സാലിക്​ ഈടാക്കും

MediaOne Logo

Web Desk

  • Updated:

    2022-01-11 19:21:21.0

Published:

11 Jan 2022 6:01 PM GMT

ദുബൈ അൽമക്​തൂം പാലത്തിൽ ഞായറാഴ്ചകളിൽ  ടോൾ ഫീസ്​ ഈടാക്കില്ല
X

വാരാന്ത്യ അവധിയിൽ മാറ്റം വന്നതോടെ ദുബൈ അൽ മക്​തൂം പാലത്തിൽ ഞായറാഴ്ചകളിൽ സാലിക് ടോൾ ഫീസ്​ ഈടാക്കില്ലെന്ന്​ ആർ.ടി.എ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന്​ സാലിക്​ ഈടാക്കും.​ ഫ്ലോട്ടിങ്​​ ബ്രിഡ്ജ്​ അടച്ചിടുന്ന സമയത്താണ്​ ടോളില്ലാതെ യാത്ര ചെയ്യാൻ കഴിയുക.

​ഫ്ലോട്ടിങ്​ ബ്രിഡ്ജ്​ അടക്കുന്ന സമയവും പുനർ നിർണയിച്ചിട്ടുണ്ട്​. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത്​ മുതൽ പുലർച്ച ആറ്​ വരെയാണ്​ പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന്​ അടക്കുന്ന പാലം തിങ്കളാഴ്ച പുലർച്ച ആറിനാണ്​ തുറക്കുന്നത്​. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരിന്നു പാലം അടച്ചിരുന്നത്

TAGS :

Next Story