Quantcast

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ ഉത്തരവ്

ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിലാണ് മലയാളിക്കനുകൂലമായ വിധി

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-01-14 11:24:29.0

Published:

14 Jan 2022 11:23 AM GMT

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ ഉത്തരവ്
X

ദുബൈ: 2019 ല്‍ ദുബൈ അല്‍ഐന്‍ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം( ഏകദേശം നാലു കേടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവ്. ദുബൈയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തില്‍ ദുബൈ കോടതിയാണ് മലയാളിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ഓര്‍മ ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതര പരുക്കുകളാണ് വിനുവിന് സംഭവിച്ചിട്ടുള്ളത്. പരസഹായമില്ലാതെ നിത്യജോലികള്‍ ചെയ്യാന്‍ പോലും സാധിക്കാത്തതിനാല്‍ തുടര്‍ച്ചയായ വിദഗ്ധ ചികിത്സയും പരിചരണവും നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

യുഎഇയിലെ സാമൂഹികപ്രവര്‍ത്തകനും നിയമവിദഗ്ധനുമായ സലാം പാപ്പിനിശ്ശേരിയാണ് വിനുവിന് വേണ്ടി നിയമ നടപടികള്‍ക്കായി മുന്നിട്ടിറങ്ങിയത്. മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, വിനുവിന്റെ സഹോദരന്‍ വിനീഷ്, ബന്ധുക്കളായ അലെന്‍, ജിനു എന്നിവരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കേസ് നടത്തിപ്പിന് സഹായകരമായി.

TAGS :

Next Story