Quantcast

ഇന്ത്യയിൽ സ്റ്റാർട്ട്അപ്പ്; ദുബൈ എക്‌സ്‌പോയിൽ കരാർ ഒപ്പിട്ടു

സ്റ്റാർട്ട്അപ്പ് നിക്ഷേപം ആകർഷിക്കാൻ ദുബൈ എക്‌സ്‌പോയിൽ 1,121 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    25 Jan 2022 6:29 PM GMT

ഇന്ത്യയിൽ സ്റ്റാർട്ട്അപ്പ്; ദുബൈ എക്‌സ്‌പോയിൽ കരാർ ഒപ്പിട്ടു
X

ഇന്ത്യയിലേക്ക് സ്റ്റാർട്ട്അപ്പ് നിക്ഷേപം ആകർഷിക്കാൻ ദുബൈ എക്‌സ്‌പോയിൽ 1,121 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. വിവിധ ഇന്ത്യൻ വാണിജ്യ കൂട്ടായ്മകൾ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയിലെ ചേംബർ ഓഫ് കോമേഴ്‌സുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ആൻഡ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്ക്, സ്റ്റാർട്ട് അഫ് ഫണ്ടിങ് കമ്പനിയായ ടർബോ സ്റ്റാർട്ട്, പ്രൊഫഷണൽ സർവീസ് സ്ഥാപനമായ എംസിഎ എന്നിവയാണ് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലയിയനിൽ സ്റ്റാർട്ട് അപ് ഫണ്ട് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.

യു എസ്, സിങ്കപ്പൂർ, യു എ ഇ എന്നിവിടങ്ങളിൽ നിന്ന് സ്റ്റാർട്ട്അപ് സംരംഭങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് ചെയർമാൻ സൗരഭ് ശ്രീവാസ്തവ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ട്അപ്പുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.

Dubai Expo exposes Rs 1,121 crore fund to attract start-up investment in India

TAGS :

Next Story