Quantcast

ഗ്ലോബൽ വില്ലേജ് പുതിയ സീസണ് 18ന്​ തുടക്കം; വിഐപി ടിക്കറ്റുകൾ വിറ്റുതീർന്നത്​ റെക്കോർഡ്​ വേഗത്തിൽ

വെർജിൻ മെഗാസ്റ്റോർ ടിക്കറ്റ്സ്​​ വെബ്​സൈറ്റിലൂടെയായിരുന്നു​ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന.

MediaOne Logo

Web Desk

  • Published:

    30 Sep 2023 6:38 PM GMT

Global Village New Season 18 Begins VIP tickets sold out in record time
X

ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 28ാം സീസണ് ഒക്ടോബർ 18ന് തുടക്കം. ഇതിലേക്കുള്ള വി.ഐ.പി ടിക്കറ്റുകൾ വിറ്റഴിഞ്ഞത്​ റെക്കോർഡ് വേഗത്തിൽ. ദുബൈയിലെ ഏറ്റവും ജനകീയ വിനോദകേന്ദ്രം എന്ന നിലയിൽ ഗ്ലോബൽ വില്ലേജി​ന്റെ സ്വീകാര്യതയാണ്​ ഇത്​ തെളിയിക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി. ഇക്കുറി ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെയാണ്​ ഗ്ലോബൽ വില്ലേജ്​ ലക്ഷ്യമിടുന്നത്​.

ശനിയാഴ്ച രാവിലെ​ 10 മണിയോടെയാണ്​ ടിക്കറ്റ്​ വിൽപന ആരംഭിച്ചത്​. 11.21 ആയതോടെ വിൽപന പൂർത്തിയായി. റെക്കോർഡ്​ വേഗതയിൽ ടിക്കറ്റുകൾ വിറ്റുതീർന്ന കാര്യം എക്സിലൂടെ ദുബൈ ഗ്ലോബൽ വില്ലേജ്​ അധികൃതരാണ്​ അറിയിച്ചത്​​. വെർജിൻ മെഗാസ്റ്റോർ ടിക്കറ്റ്സ്​​ വെബ്​സൈറ്റിലൂടെയായിരുന്നു​ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന.

7,000 ദിർഹമാണ്​ ഡയമണ്ട്​ പാക്​ ടിക്കറ്റുകളുടെ വില​. പ്ലാറ്റിനം​ പാക്കിന്​​ 2,950 ദിർഹവും ഗോൾഡ്​ പാക്കിന്​ 2250 ദിർഹവും സിൽവർ പാക്കിന്​ 1,750 ദിർഹവുമാണ്​ വില. വിറ്റുതീർന്ന വി.ഐ.പി ടിക്കറ്റുകളിൽ നിന്ന്​ നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലിക്ക്​ 25,000 ദിർഹം സമ്മാനമായി ലഭിക്കും.

പ്രവേശന പാസ്​, വി.ഐ.പി പാർക്കിങ്​ സ്റ്റിക്കർ, പ്രിവില്ലേജ്​ കാർഡ്​, വി.ഐ.പി വണ്ടർ പാസ്​ എന്നിവ ഉൾപ്പെടുന്നതാണ്​ വി.ഐ.പി പാക്ക്. കൂടാതെ കാർ വാഷ്​, പോർട്ടർ സർവിസ്​ ​വൗച്ചറുകളും ലഭിക്കും. ദുബൈയിൽ വിനോദ സഞ്ചാരികളുടെയും സ്വദേശികളുടെയും ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്​ ദുബൈ ഗ്ലോബൽ വില്ലേജ്​.



TAGS :

Next Story