Quantcast

ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തു

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദു മതവിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-04 18:23:36.0

Published:

4 Oct 2022 11:46 PM IST

ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തു
X

ഭക്തിനിർഭരമായ ചടങ്ങിൽ ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തു. യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ക്ഷേത്രം നടത്തിപ്പ് ട്രസ്റ്റ് ഭാരവാഹി രാജു ഷറഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ദുബൈ ജബൽ അലിയിൽ ചർച്ചുകൾക്കും ഗുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദു മതവിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

TAGS :

Next Story