Quantcast

വ്യാജ വിദേശ ലൈസൻസ് മുഖേന യുഎഇ ലൈസൻസ് സ്വന്തമാക്കൽ: ദുബൈയിൽ എട്ടംഗ സംഘം അറസ്റ്റിൽ

ലൈസൻസിന് ഈടാക്കിയത് 10,000 ദിർഹം

MediaOne Logo

Gulf Desk

  • Published:

    16 Oct 2026 7:06 PM IST

Dubai Police arrest 8-member gang over fake driving licence scheme
X

ദുബൈ: വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബൈയിൽ എട്ടംഗ സംഘം അറസ്റ്റിൽ. ഒരിക്കലും വിദേശത്തേക്ക് യാത്ര ചെയ്യാത്തവർക്കും ഡ്രൈവിങ് പരിശീലനമോ പരീക്ഷകളോ പൂർത്തിയാക്കാത്തവരോ ആയ ആളുകൾക്കും തട്ടിപ്പിലൂടെ വിദേശ ഡ്രൈവിങ് ലൈസൻസുകൾ സംഘടിപ്പിച്ചു നൽകിയവരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഈ വിദേശ ലൈസൻസുകൾ ഉപയോഗിച്ച് യുഎഇ ഡ്രൈവിങ് ലൈസൻസ് നേടുകയായിരുന്നു ലക്ഷ്യം. യോഗ്യരായ വിദേശ ലൈസൻസ് ഉടമകൾക്ക്, അധിക പരിശീലനമോ പരീക്ഷകളോ കൂടാതെ യുഎഇ ലൈസൻസുകൾ സ്വന്തമാക്കാൻ അനുവദിക്കുന്ന അന്താരാഷ്ട്ര കരാറുകൾ മുതലെടുത്താണ് സംഘം പ്രവർത്തിച്ചത്. ഒരു ലൈസൻസിന് 10,000 ദിർഹം വീതമാണ് ഇവർ ഈടാക്കിയിരുന്നത്.

ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, യുഎഇ വിദേശകാര്യ മന്ത്രാലയം, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എന്നിവയുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇത്തരം നിയമവിരുദ്ധ സേവനങ്ങൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നവർ ക്രിമിനൽ നടപടികൾക്ക് വിധേയരാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിലൂടെയുള്ള വിദേശ ലൈസൻസ് ഉപയോഗിച്ച് യുഎഇ ലൈസൻസ് സ്വന്തമാക്കിയാലും നിയമനടപടികളുണ്ടാകുമെന്നും പറഞ്ഞു.


TAGS :

Next Story