Quantcast

അഭിഭാഷകർക്കായി ഡിജിറ്റൽ ആപ്ലിക്കേഷൻ പുറത്തിറക്കി ദുബൈ പൊലീസ്

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ 24 മണിക്കൂറും ഇടപെടാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    20 Jan 2026 10:22 PM IST

അഭിഭാഷകർക്കായി ഡിജിറ്റൽ ആപ്ലിക്കേഷൻ പുറത്തിറക്കി ദുബൈ പൊലീസ്
X

ദുബൈ: അഭിഭാഷകർക്കായി ഡിജിറ്റൽ ആപ്ലിക്കേഷൻ പുറത്തിറക്കി ദുബൈ പൊലീസ്. കേസുമായി ബന്ധപ്പെട്ട കടലാസ് ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. ദുബൈ പൊലീസിന്റെ വെബ്സൈറ്റിലാണ് അഭിഭാഷകർക്കായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ 24മണിക്കൂറും ഇടപെടാൻ സാധിക്കും. യു.എ.ഇ പാസ് ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാം. ഏഴ് പ്രത്യേക ഡിജിറ്റൽ നിയമ സേവനങ്ങളാണ് പ്ലാറ്റ്‌ഫോമിൽ സജ്ജീകരിച്ചിരിക്കുന്നത്.

പേപ്പർവർക്കുകൾ പൂർത്തിയാക്കാനും അപേക്ഷകൾ സമർപ്പിക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും കേസുകളിൽ തുടർനടപടികൾ സ്വീകരിക്കാനും അഭിഭാഷകർക്ക് ഇതിലൂടെ സാധിക്കും. കേസുകൾ, കൺസൾട്ടന്റുകൾ, ക്ലയന്റുമായി ബന്ധപ്പെട്ട അപേക്ഷകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് രജിസ്റ്റർ ചെയ്ത ഓരോ അഭിഭാഷകനും വ്യക്തിഗത ഡിജിറ്റൽ ഡാഷ്‌ബോർഡ് നൽകും. ഇതുവഴി എളുപ്പത്തിൽ ഓരോ കേസിന്‍റെയും വിവരങ്ങൾ അറിയാനാകും. ക്ലയിന്‍റുകൾക്ക് വേണ്ടി ക്രിമിനൽ പരാതികൾ സമർപ്പിക്കൽ, തടവുകാരുമായി വെർച്വൽ കൂടിക്കാഴ്ചക്ക് അപേക്ഷിക്കൽ, യാത്ര വിലക്കുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്താനും നേരിട്ട് പേയ്മെന്‍റ് ചെയ്യാനും കേസുകൾ അവസാനിപ്പിക്കാനും അടക്കം പ്ലാറ്റ്ഫോം വഴി സാധിക്കുമെന്ന് ദുബൈ പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

TAGS :

Next Story