Quantcast

ആറുമാസത്തിനിടയിൽ 3.8ലക്ഷം നിയമലംഘനങ്ങൾ; റോഡപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്​

ഈ കാലയളവിലുണ്ടായ അപകടങ്ങളിൽ 35പേർ മരിക്കുകയും 840പേർക്ക് ​പരിക്കേൽക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-11-18 18:08:58.0

Published:

18 Nov 2022 6:06 PM GMT

ആറുമാസത്തിനിടയിൽ 3.8ലക്ഷം നിയമലംഘനങ്ങൾ; റോഡപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്​
X

ദുബൈ: നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചുണ്ടായ റോഡ് അപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്​. ഈ വർഷം ആദ്യആറു മാസത്തിലുണ്ടായ അപകടങ്ങളും കാരണങ്ങളുമാണ് അധികൃതർ പുറത്ത് വിട്ടത്. ജനുവരി മുതൽ ആഗസ്റ്റ്​വരെ ദുബൈയിൽ 3.8 ലക്ഷം നിയമയംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഈ കാലയളവിലുണ്ടായ അപകടങ്ങളിൽ 35പേർ മരിക്കുകയും 840പേർക്ക് ​പരിക്കേൽക്കുകയും ചെയ്തു.

ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടായത് റോഡിൽ ലൈൻ നിയമം പാലിക്കാതിരിക്കുന്നതിലൂടെയാണ്​. ഫോൺ ഉപയോഗവും റെഡ് സിഗ്നൽ പാലിക്കാതെ വാഹനമെടുക്കുന്നതും വലിയ രൂപത്തിൽ അപകടകാരണമാകുന്നു. റോഡിൽ ലൈൻ പാലിക്കാതിരുന്നത് ​കാരണമായി മാത്രം 2.8ലക്ഷം പേർക്ക്​പിഴ ചുമത്തിയിട്ടുണ്ടെന്ന് ​ട്രാഫിക്​വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. ​ഡ്രൈവ് ​ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന്​ 33,129പേർക്കും ചുവപ്പ്​ സിഗ്​നൽ അവഗണിച്ചതിന്​ 16,892 പേർക്കുമാണ് ​പിഴചുമത്തിയത്​​. വാഹനമോടിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാത്തതിന് 14,084 പിഴ ചുമത്തിയിട്ടുണ്ട്​.

അശ്രദ്ധമായ ഡ്രൈവിങ്​, പെട്ടെന്ന്​വാഹനം ദിശമാറ്റുക​, റോഡിന്‍റെ മധ്യത്തിൽ നിർത്തുക​, ട്രാഫിക്കിനെതിരെ വാഹനമോടിക്കുക​, സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിക്കുക തുടങ്ങിയവയും അപകടമുണ്ടാക്കുന്ന കാരണങ്ങളാണ്​.

TAGS :

Next Story