Quantcast

വാഹനത്തിലെ തീയണക്കാൻ രംഗത്തിറങ്ങിയ പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്ക് ദുബൈ പൊലീസിൻ്റെ ആദരം

ഇനോക് പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് പൊലീസ് അധികൃതർ ആദരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-20 19:01:57.0

Published:

21 Sept 2023 12:30 AM IST

വാഹനത്തിലെ തീയണക്കാൻ രംഗത്തിറങ്ങിയ പെട്രോൾ സ്റ്റേഷൻ ജീവനക്കാർക്ക് ദുബൈ പൊലീസിൻ്റെ ആദരം
X

ദുബൈ: തീ പിടിച്ച പെട്രോൾ സ്റ്റേഷനിലേക്ക് പാഞ്ഞുവന്ന വാഹനത്തിലെ തീയണക്കാൻ മനസാന്നിധ്യത്തോടെ രംഗത്തിറങ്ങിയ പെട്രോൾ പമ്പ് ജീവനക്കാർക്ക് ദുബൈ പൊലീസിന്റെ ആദരം. ഇനോക് പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് പൊലീസ് അധികൃതർ ആദരിച്ചത്. ജീവനക്കാരുടെ നടത്തിയ ഇടപെടലിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

പെട്രോൾ പമ്പിലേക്ക് കടന്നുവന്ന പിക്കപ്പിന്റെ താഴെ നിന്ന് തീയാളുന്നു. വാഹനമോടിക്കുന്ന ഡ്രൈവർ പോലും ഇക്കാര്യം ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. പക്ഷെ, അകലെ നിന്നേ പെട്രോ പമ്പിലെ ജീവനക്കാർ അക്കാര്യം ശ്രദ്ധിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അവർ രംഗത്തിറങ്ങി.

തീ പിടിച്ച വാഹനം ബ്രേക്കിട്ട് നിർത്തും മുമ്പേ അഗ്‌നിശമന ഉപകരണങ്ങളുമായി അവർ തീകെടുത്താൻ ആരംഭിച്ചിരുന്നു. തീ പൂർണമായി അണയും വരെ അവർ രക്ഷാപ്രവർത്തനം തുടർന്നു. ഇന്ധനം നിറക്കാനെത്തിയ ഡ്രൈവർപോലും പുറത്തിറങ്ങി വന്നപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്.

സമയോചിതമായി സമചിത്തതയോടെ പെട്രോൾ പമ്പ് ജീവനക്കാർ നടത്തിയ ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്. അവരുടെ ധീരതയെ പ്രശംസിച്ച പൊലീസ് ലഹ്ബാബ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് സ്റ്റേഷനിലെ ജീവനക്കാരെ ആദരിച്ചത്.

TAGS :

Next Story