Quantcast

പ്രീമിയം കാർഡ് പുറത്തിറക്കി ദുബൈ ആർ.ടി.എ: നിരവധി ആനുകൂല്യങ്ങൾ

നിരവധി ആനുകൂല്യങ്ങൾ കാർഡിന്റെ പ്രത്യേകതയാണ്​. ഇതിന്റെ വിതരണത്തിനും തുടക്കം കുറിച്ചു.

MediaOne Logo

Web Desk

  • Published:

    21 Oct 2023 6:42 PM GMT

പ്രീമിയം കാർഡ് പുറത്തിറക്കി ദുബൈ ആർ.ടി.എ: നിരവധി ആനുകൂല്യങ്ങൾ
X

ദുബൈ: വ്യക്തികൾക്കും കോർ​പറേറ്റുകൾക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാർഡ്​ പുറത്തിറക്കി ദുബൈ റോഡ്​ ഗതാഗത അതോറിറ്ററി. നിരവധി ആനുകൂല്യങ്ങൾ കാർഡിന്റെ പ്രത്യേകതയാണ്​. ഇതിന്റെ വിതരണത്തിനും തുടക്കം കുറിച്ചു.

അർഹരായ ഉപയോക്​താക്കൾക്ക്​ ഫോണിലേക്ക്​ കാർഡ്​ ലിങ്ക്​ അയച്ചുനൽകും.​ ആർ.ടി.എ സർവീസ്​ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഡിജിറ്റൽ കാർഡ്​ കാണിച്ചാൽ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യ ഘട്ടത്തിൽ 40,000 ഉപയോക്​താക്കൾക്കാണ്​ കാർഡ്​ നൽകിയതെന്ന്​​ അധികൃതർ വ്യക്​തമാക്കി. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക്​ വിതരണം ചെയ്യും. ഇതിനുള്ള നടപടികൾ ആസൂത്രണം ചെയ്തുവരുന്നതായും ആർ.ടി.എ വെളിപ്പെടുത്തി.

കാർഡ്​ ലഭിക്കുന്നവർക്ക്​ ആർ.ടി.എ ഔട് ലെറ്റുകളില്‍ ഫാസ്റ്റ്​ ട്രാക്ക്​ സർവീസ്​ ലഭിക്കും. കാൾ സെന്‍ററുകളിൽ അന്വേഷണങ്ങൾക്ക്​ അതിവേഗത്തിൽ മറുപടിയും കിട്ടും.അതോടൊപ്പം പ്രത്യേക വാഹന പരിശോധന, രജിസ്​ട്രേഷൻ സേവനങ്ങളും ലഭിക്കും. ആർ.ടി.എ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്ക്​ ക്ഷണവും പ്രീമിയം കാർഡുള്ളവരെ തേടിയെത്തും.​ ആർ.ടി.എയുടെ സർവെകളിലും പരിപാടികളിലും പ​ങ്കെടുക്കുന്നവരെയാണ്​ പ്രീമിയം കാർഡിനായി തെരഞ്ഞെടുക്കാറ്​​.

വ്യത്യസ്ത രീതികളിലൂടെ ആർ.ടി.എ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നവരെയും കാർഡിന്​ തെരഞ്ഞെടുക്കാറുണ്ട്​. ഉപഭോക്​താക്കളുടെ ആർ.ടി.എ സേവനങ്ങളുടെ ഉപയോഗവും മറ്റു രീതികളും പരിഗണിച്ചാണ്​ സംവിധാനം ഏർപ്പെടുത്തിയത്​. ആർ.ടി.എ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ഉപഭോക്​താക്കളെ പ്രേരിപ്പിക്കുകയാണ്​ ​ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്​.

TAGS :

Next Story