Quantcast

ദുബൈയിൽ 'ഇ.വി വേൾഡ്'; ആദ്യ അന്താരാഷ്ട്ര പ്രദർശനം നവംബറിൽ

ഇ.വി രംഗത്തെ പതിനായിരത്തിലേറെ പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്

MediaOne Logo

Gulf Desk

  • Published:

    4 Oct 2026 9:50 PM IST

Dubai RTA to host EV World 2026 expo and conference in November
X

ദുബൈ: ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ സംഗമിക്കുന്ന ആദ്യ അന്താരാഷ്ട്ര ഇലക്ട്രിക് വെഹിക്കിൾ എക്സിബിഷന് ദുബൈ വേദിയാകും. ഇവി വേൾഡ് എന്ന പേരിൽ അടുത്തമാസം പത്ത് മുതൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് പ്രദർശനം. ഈ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകളും ആശയങ്ങളും പ്രദർശനത്തിനെത്തും.

സുസ്ഥിര നവീന ഗതാഗത ഭാവിയിലേക്ക് എന്ന സന്ദേശവുമായാണ് രണ്ടുദിവസം നീളുന്ന ആദ്യ ഇലക്ട്രിക് വാഹന പ്രദർശനം ദുബൈയിലൊരുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം ഇല്ക്ട്രിക് വാഹന നിർമാതാക്കാൾ പ്രദർശനത്തിലും ഒപ്പം നടക്കുന്ന സമ്മേളനങ്ങളിലും പങ്കെടുക്കാനെത്തും. ഈരംഗത്തെ സംഘടനകളും വിവിധ അതോറിറ്റികളും മേളയിലുണ്ടാകും. 70 ലധികം വിദഗ്ധർ പ്രഭാഷണം നടത്തും. ഈ രംഗത്തെ പതിനായിരത്തിലേറെ പ്രതിനിധികളെയാണ് പ്രദർശനത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് കാർ, ബസ്, ഭാരവാഹന നിർമാതാക്കൾക്ക് പുറമേ, ഈ മേഖലയിലെ ഹൈഡ്രജൻ സെൽ, ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, എ.ഐ. സൊലൂഷ്യൻസ് എന്നീ മേഖലയിലെ വിദഗ്ധരും പ്രദർശനത്തിലെത്തും. 2050 നകം യു.എ.ഇയിലെ വാഹനരംഗം പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

TAGS :

Next Story