വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ജി.സി.സി നഗരവുമാണ് ദുബൈ. പാരീസ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്.
ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാഴ്സലോണ, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് യഥാക്രമം പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ.
യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്‌സിലാണ് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളിൽ ദുബൈ മുന്നിലെത്തിയിരിക്കുന്നത്. സാമ്പത്തിക മേഖല, ബിസിനസ്‌മേഖല, ടൂറിസം, സുസ്ഥിരത എന്നിങ്ങനെ ആറ് പ്രധാന ഘടകങ്ങളാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

