ദുബൈയിൽ ഗതാഗതക്കുരുക്കിന് അന്ത്യമാകും; പുതിയ റോഡ് വികസനപദ്ധതിക്ക് കരാറായി
2028 അവസാനത്തോടെ പദ്ധതി പൂർത്തിയാകും

ദുബൈ: ദുബൈ നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാൻ പുതിയ റോഡ് വികസനപദ്ധതിക്ക് കരാറായി. 2.3 കിലോമീറ്റർ നീളത്തിൽ പാലങ്ങൾ ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കരാർ നൽകിയത്. 2028 അവസാനത്തോടെ പദ്ധതി പൂർത്തിയാകും. ദുബൈയിലെ നിരവധി താമസമേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ റോഡ് വികസന പദ്ധതി.
പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിന്‍റെയും അൽ അവിർ റോഡിന്‍റെയും ഇടയിലെ റൗണ്ട് എബൗട്ട് വിത്യസ്ത ഇന്‍റർചേഞ്ചാക്കി മാറ്റും. ഓരോ ദിശയിലേക്കും നാല് വരികളുള്ള പ്രധാന പാലങ്ങളുടെ നിർമാണം, പുതിയ റാമ്പുകൾ എന്നിവയും നിർമിക്കും.
അൽ അവീറിലേക്കും ഷാർജയിലേക്കും ഗതാഗതം എളുപ്പമാക്കാൻ അൽ അവീർ റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ പുതിയ പാലം നിർമിക്കും. അവീർ, വർസാൻ, വർഖ, ഇന്റർനാഷണൽ സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ റോഡുകൾ നിർമിക്കും. നിലവിൽ മണിക്കൂറിൽ 52,00 വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശേഷി 14,400 ആയി ഉയരുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

