ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുല്‍ഖര്‍ സല്‍മാന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സഊദ് അബ്ദുല്‍ അസീസ് ഹുസൈനി ഇന്ത്യന്‍ സിനിമാ വ്യവസായത്തെ അബൂദബിയിലേക്ക് സ്വാഗതം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-09-16 11:46:13.0

Published:

16 Sep 2021 11:46 AM GMT

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ
X

നല്ല സിനിമ എപ്പോഴും വിജയം കൈവരിക്കുമെന്ന് ദുൽഖർ സൽമാൻ

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ. അബൂദബി ഭരണകൂടമാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. അബൂദബി ടൂറിസം, സാംസ്‌കാരിക വകുപ്പിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹുസൈദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലിയും സന്നിഹിതനായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സഊദ് അബ്ദുല്‍ അസീസ് ഹുസൈനി ഇന്ത്യന്‍ സിനിമാ വ്യവസായത്തെ അബൂദബിയിലേക്ക് സ്വാഗതം ചെയ്തു. സിനിമാ വ്യവസായത്തിന് എല്ലാ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, എന്നിവര്‍ ഇതിനകം ഗോള്‍ഡന്‍ വിസ നേടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

TAGS :

Next Story