'കുറുപ്പ്' ബുര്‍ജ് ഖലീഫയില്‍

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞങ്ങള്‍ ഒരു സിനിമ സൃഷ്ടിച്ചു. അത് ഒരു ആശയ രൂപത്തിലെത്തിക്കാന്‍ വര്‍ഷങ്ങളെടുത്തു. അവസാനമായി, യുഎഇ അടക്കം ലോകമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇത് അവതരിപ്പിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ട്'' -സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-11-09 10:22:47.0

Published:

9 Nov 2021 10:19 AM GMT

കുറുപ്പ് ബുര്‍ജ് ഖലീഫയില്‍
X

2021 നവംബര്‍ 9, ദുബായ്: ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിട്ട 'കുറുപ്പ്' സിനിമ മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട ഭാഷകളില്‍ നവംബര്‍ 11ന് റിലീസ് ചെയ്യുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഫിലിം ഡിസ്ട്രിബ്യൂഷന്‍-എക്‌സിബിഷന്‍ നെറ്റ്‌വര്‍ക്കായ ഫാര്‍സ് ഫിലിമാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ക്രൈം ത്രില്ലര്‍ സിനിമ പ്രമോട്ട് ചെയ്യുന്നത് വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ്.

ഇപ്പോഴും ദുരൂഹമായി ഒളിവില്‍ കഴിയുന്ന സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നവംബര്‍ 10ന് പ്രദര്‍ശിപ്പിക്കും. ബുര്‍ജ് ഖലീഫയുടെ ഗ്‌ളാസ്സി പാനലുകളില്‍ ഒരു മലയാള ചിത്രം മിന്നുന്നത് ഇതാദ്യമായിട്ടായിരിക്കും.

യുഎഇയിലെ പ്രേക്ഷകരോട്, പ്രത്യേകിച്ചും പത്തു ലക്ഷത്തിലധികം വരുന്ന മലയാളികളോട് ഈ ചിത്രത്തിന്റെ ഏറ്റവും വിശേഷപ്പെട്ട ആകര്‍ഷണീയതയെ കുറിച്ച് സന്തോഷപൂര്‍വം ഉറക്കെ പറയാനുള്ള ധീരമായ ശ്രമമായാണ് ഇതിനെ കാണേണ്ടത്.

''ഞാന്‍ ജനിച്ച കാലം മുതല്‍ സുകുമാര കുറുപ്പിനെ കുറിച്ചുള്ള ദുരൂഹത എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം കാണാതായ ഒളിച്ചോട്ടക്കാരനാണ് കുറുപ്പ്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞങ്ങള്‍ ഒരു സിനിമ സൃഷ്ടിച്ചു. അത് ഒരു ആശയ രൂപത്തിലെത്തിക്കാന്‍ വര്‍ഷങ്ങളെടുത്തു. അവസാനമായി, യുഎഇ അടക്കം ലോകമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇത് അവതരിപ്പിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ട്'' -സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

കുറുപ്പിന്റെ കുറ്റകൃത്യം '80കളില്‍ മലയാളികള്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ളതായിരുന്നു. ഏകദേശം 11,000 യുഎസ് ഡോളറിന്റെ സ്വന്തം ഇന്‍ഷുറന്‍സ് തുക ക്‌ളെയിം ചെയ്യാനായി ചാക്കോയെ പോലെ ഒരാളുടെ സംശയാസ്പദ രൂപം അംബാസഡര്‍ കാറില്‍ കത്തിച്ച് സുകുമാര കുറുപ്പ് സ്വന്തം മരണം വ്യാജമാക്കി. പുതുതലമുറ മലയാളികളെ സംബന്ധിച്ചിടത്തോളം സുകുമാര കുറുപ്പ് ഇപ്പോഴും മറ നീക്കാത്ത നിഗൂഢതയാണ്. ബുര്‍ജ് ഖലീഫയിലെ ഈ ചിത്രത്തിന്റെ പ്രമോഷന്‍ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി മറയത്ത് നില്‍ക്കുന്ന കുറുപ്പിന്റെ കഥയെ കുറിച്ചുള്ള ജിജ്ഞാസ വളര്‍ത്തിയേക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഒളിവില്‍ കഴിഞ്ഞ സുകുമാര കുറുപ്പിനെ ഉപജീവിച്ചുള്ള ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ശോഭിത ധൂലിപാല, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്‍, സുധീഷ്, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

1970-'90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഭാഗത്ത് മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കളുണ്ട് -ബംഗ്‌ളാന്‍, വിവേക് ഹര്‍ഷന്‍, രാജാകൃഷ്ണന്‍.

നോണ്‍ ഫംഗിബിള്‍ ടോക്കണ്‍ (എന്‍എഫ്ടി) ശേഖരണമുള്ള ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് 'കുറുപ്പ്'.

TAGS :

Next Story