Quantcast

അബൂദബിയിൽ ഭൂചലനം

ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Published:

    8 Aug 2025 8:31 AM IST

അബൂദബിയിൽ ഭൂചലനം
X

അബൂദബി: അബൂദബിയിലെ അൽസിലയിൽ ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തി. രാത്രി 12:03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അബൂദബി-സൗദി അതിർത്തി പ്രദേശമാണ് അൽസില. ഭൂമിക്കടിയിൽ 3 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

TAGS :

Next Story