Quantcast

കൈറോയിലെ മധ്യസ്ഥ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഈജിപ്ത്

ചർച്ചയ്ക്ക് ഇസ്രായേൽ പ്രതിനിധിയെ അയക്കാത്തതിൽ യുദ്ധകാര്യമന്ത്രിസഭയിൽ ഭിന്നത രൂക്ഷമായി

MediaOne Logo

Web Desk

  • Published:

    4 March 2024 5:42 PM GMT

കൈറോയിലെ മധ്യസ്ഥ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഈജിപ്ത്
X

ദുബൈ: കൈറോയിലെ മധ്യസ്ഥ ചർച്ചയിൽ പുരോഗതിയുണ്ടെന്നും റമദാന് മുൻപ് വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്നും ഈജിപ്ത്. ചർച്ചയ്ക്ക് ഇസ്രായേൽ പ്രതിനിധിയെ അയക്കാത്തതിൽ യുദ്ധകാര്യമന്ത്രിസഭയിൽ ഭിന്നത രൂക്ഷമായി.

ജീവിച്ചിരിക്കുന്ന മുഴുവൻ ബന്ദികളുടെയും പട്ടിക നൽകാത്തതിനാലാണ് കൈറോ ചർച്ചയ്ക്ക് ഇസ്രായേൽ പ്രതിനിധിയെ അയക്കാത്തത്.നെതന്യാഹുവിന്റെ കടുംപിടുത്തത്തിനെതിരെ കടുത്ത വിമർശനമാണ് യുദ്ധകാര്യമന്ത്രിസഭയിൽ ഉയരുന്നത്.ഉടൻ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമം തുടരുന്നതായി ഹമാസ് വ്യക്തമാക്കി.

ഗസ്സയിലെ മണ്ണിൽ ചെയ്യാൻ കഴിയാത്തത് രാഷ്ട്രീയ കുതന്ത്രത്തിലൂടെ സയണിസ്റ്റുകൾക്കും അമേരിക്കയ്ക്കും ചെയ്യാനാകില്ലെന്നും തങ്ങളുടെ ജനതയെ പ്രതിരോധിക്കുന്നത് തുടരുമെന്നും ഹമാസ് നേതാവ് ഉസാം ഹംദാൻ പറഞ്ഞു.

ഇസ്രായേലിന് ആയുധവും ഫലസ്തീനികൾക്ക് ഭക്ഷണവും നൽകുന്ന യുഎസ് പ്രവൃത്തി വിരോധാഭാസമാണെന്ന് ഇസ്ലാമിക് ജിഹാദ് മേധാവി മുഹമ്മദ് അൽ ഹിന്തി കുറ്റപ്പെടുത്തി.അതെസമയം ഖാൻ യൂനിസിൽ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെ ഹമാസിനെയും കമലാ ഹാരിസിനെയും തകർക്കണമെന്ന് ഇസ്രായേൽ തീവ്ര വലത് പക്ഷ മന്ത്രി ബെൻ വീർ,ബെൻ വീർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ് ആരോപിച്ചു.

ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരിയുടെ യൂണിറ്റിൽ നിന്ന് ഉൾപ്പടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ രാജിവെച്ചെതായി ചാനൽ 14 റിപ്പോർട്ട് ചെയ്തു. രാജിവെച്ചവരിൽ വക്താവ് റിച്ചാർഡ് ഹെച്ചും ഉൾപ്പെടും.വടക്കൻ ഇസ്രായേലിൽ ലബനാനിൽ നിന്നുണ്ടായ മിസൈലക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും ഏഴ് പേർക്ക് പരിക്കേറ്റെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു.അതെ സമയം ഇസ്രായേൽ ലബനാൻ അതിർത്തിയിൽ സംഘർഷം കടുക്കുന്നു

TAGS :

Next Story