ബലി പെരുന്നാൾ മേയ് 27 ന് ആകാൻ സാധ്യത: അബൂദബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം
മേയ് 17ന് ദുൽഹിജ്ജ മാസപ്പിറ കണ്ടേക്കും

അബൂദബി: മേയ് 17ന് ദുൽഹിജ്ജ മാസപ്പിറ കണ്ടേക്കുമെന്ന് അബൂദബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. അങ്ങനെ വന്നാൽ ബലി പെരുന്നാൾ മേയ് 27 ന് ആകുമെന്നും കേന്ദ്രം അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടൽ അടിസ്ഥാനമാക്കിയാണ് പ്രവചനം.
മേയ് 17 ഞായറാഴ്ച വിവിധ ഇസ്‌ലാമിക രാജ്യങ്ങൾ ദുൽ ഹിജ്ജ മാസപ്പിറ നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. കിഴക്കൻ ഏഷ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ദൂരദർശിനികൾ ഉപയോഗിച്ച് അന്ന് മാസപ്പിറ ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
മധ്യ, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, അമേരിക്കയിലെ മിക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നഗ്‌നനേത്രങ്ങൾ കൊണ്ട് മാസപ്പിറ ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. മാസം കണ്ടാൽ മേയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജയിലെ ആദ്യ ദിവസമാകും. ബലി പെരുന്നാൾ മേയ് 27 ബുധനാഴ്ചയുമാകും.
Adjust Story Font
16

