Quantcast

എമിറേറ്റ്സിന്റെ ആദ്യ വിമാനത്തിന് ഇസ്രായേലില്‍ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കി സ്വീകരണം

MediaOne Logo

Web Desk

  • Published:

    24 Jun 2022 4:22 AM GMT

എമിറേറ്റ്സിന്റെ ആദ്യ വിമാനത്തിന് ഇസ്രായേലില്‍  വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കി സ്വീകരണം
X

എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസര്‍വിസ് ഇന്നലെ ആരംഭിച്ചു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കിയാണ് ദുബൈയുടെ മുന്‍നിര എയര്‍ലൈനായ എമിറേറ്റ്സിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്.

എമിറേറ്റ്സിന്റെ ഇകെ 931 വിമാനമാണ് ഇന്നലെ ടെല്‍ അവീവിലെത്തിയത്. കൂടെയെത്തിയ വിഐപി പ്രതിനിധി സംഘത്തെ ഇസ്രായേല്‍ ഗതാഗത, റോഡ് സുരക്ഷാ മന്ത്രി മെറാവ് മൈക്കിലി സ്വാഗതം ചെയ്തു.

ചടങ്ങിന് ശേഷം, എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ബോയിങ് 777 ഗെയിം ചേഞ്ചര്‍ വിമാനത്തിന്റെ ഇന്റീരിയറുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അതിഥികള്‍ക്കും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വെര്‍ച്വല്‍ വിന്‍ഡോകളോട് കൂടിയ ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ടുകളാണ് വിമാനത്തിന്റെ സവിശേഷത. എമിറേറ്റ്സിന്റെ മൂന്ന് ത്രീ-ക്ലാസ് ബോയിങ് 777-300ER വിമാനങ്ങള്‍ റൂട്ടില്‍ സര്‍വീസ് നടത്തും.

ദിവസവും 15:50 ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 18:00ന് ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ടെല്‍ അവീവില്‍നിന്ന് 19:55 ന് മടങ്ങുന്ന വിമാനം 23:59ന് ദുബൈയില്‍ എത്തിച്ചേരും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍രിയ അടക്കം ഉന്നത പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

TAGS :

Next Story