99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് ഒരുക്കാൻ എമിറേറ്റ്സ്
15 ടു-ക്ലാസ് A380 വിമാനങ്ങൾ നവംബറോടെ ത്രീ-ക്ലാസ് ലേഔട്ടിലേക്ക് മാറ്റും

ദുബൈ: യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകാനായി നവീകരണ പരിപാടിയുമായി എമിറൈറ്റ്‌സ്. 2026 അവസാനത്തോടെ 99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് ലഭ്യമാക്കും. നവീകരിച്ച നിരവധി വിമാനങ്ങൾ ഈ വർഷം പുറത്തിറക്കും.
നവീകരിച്ച ആദ്യ A380 ഏപ്രിൽ 14 ന് സർവീസ് ആരംഭിക്കും. നവംബറോടെ 15 ടു-ക്ലാസ് A380 വിമാനങ്ങൾ ത്രീ-ക്ലാസ് ലേഔട്ടിലേക്ക് മാറ്റും. ഇക്കണോമി ക്യാബിനുകളിൽ കൂടുതൽ ശേഷി നിലനിർത്തിക്കൊണ്ട് പ്രീമിയം സീറ്റ് ലഭ്യത വർധിപ്പിക്കും. 76 ബിസിനസ് ക്ലാസ് സീറ്റുകൾ, 56 പ്രീമിയം ഇക്കണോമി സീറ്റുകൾ, 437 ഇക്കണോമി ക്ലാസ് സീറ്റുകൾ എന്നിങ്ങനെയായിരുന്നു ക്രമം.
Next Story
Adjust Story Font
16

