Quantcast

15 മിനിറ്റ് പോലും വൈകാതെ സർവീസ്; കൃത്യനിഷ്ഠയിൽ 'ഇത്തിഹാദ്' ആഗോളതലത്തിൽ ഒന്നാമത്

ഏറ്റവും കുറവ് സർവീസ് റദ്ദാക്കിയ വിമാനകമ്പനികളുടെ പട്ടികയിലും ഇത്തിഹാദ് ഒന്നാം നിരയിലുണ്ട്

MediaOne Logo

Web Desk

  • Published:

    15 Sep 2022 6:01 PM GMT

15 മിനിറ്റ് പോലും വൈകാതെ സർവീസ്; കൃത്യനിഷ്ഠയിൽ ഇത്തിഹാദ് ആഗോളതലത്തിൽ ഒന്നാമത്
X

ലോകത്ത് ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനകമ്പനിയായി അബൂദബിയുടെ ഇത്തിഹാദ് എയർവേസ് തെരഞ്ഞെടുക്കപ്പെട്ടു. ഒഫീഷ്യൽ എയർലൈൻ ഗൈഡ്‌സ് അഥവാ ഒഎജി നടത്തിയ ഗ്ലോബൽ ഏവിയേഷൻ അനലിറ്റിക്‌സിലാണ് ഇത്തിഹാദ് ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനമായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കുറവ് സർവീസ് റദ്ദാക്കിയ വിമാനകമ്പനികളുടെ പട്ടികയിലും ആഗോളതലത്തിൽ ഇത്തിഹാദ് ഒന്നാം നിരയിലുണ്ട്. സമയത്തിന് സർവീസ് നടത്തുന്നതിൽ 15 മിനിറ്റിന്റെ പോലും വ്യത്യാസമില്ലാതെ 83 ശതമാനം സർവീസുകൾ നടത്താനും ഇത്തിഹാദിന് കഴിഞ്ഞുവെന്ന് പഠനം വിലയിരുത്തി. ഈവർഷം ഏപ്രിൽ മുതൽ ആരംഭിച്ച വേനൽകാല സർവീസുകളെ അടിസ്ഥാനമാക്കിയാണ് ഓൺ ടൈം എറൈവൽ പെർഫോമൻസ് റേറ്റിങ് തയാറാക്കിയത്.

ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ 15 മിനിറ്റ് പോലും വൈകാതെ സർവീസ് നടത്തുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പട്ടികയിലേക്ക് വിമാനകമ്പനികളെ തെരഞ്ഞെടുക്കുക. വലിയ വെല്ലുവിളികൾ നേരിടുന്ന വേനൽകാലത്തും സമയം പാലിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഇത്തിഹാദ് സിഒഒ മുഹമ്മദ് ആൽ ബലൂക്കി പറഞ്ഞു. കൃത്യത പാലിക്കാൻ ഏർപ്പെടുത്തിയ സാങ്കേതികസംവിധാനങ്ങളും ഈ നേട്ടത്തിന് കരുത്തായി. സമയത്തിന്റെ കാര്യത്തിൽ 80 ശതമാനത്തിൽ കൃത്യത പാലിക്കാൻ മിഡിലീസ്റ്റിലെ ചുരുക്കം വിമാനങ്ങൾക്കേ സാധിച്ചിട്ടുള്ളുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Etihad is the world's first in punctuality

TAGS :

Next Story