Quantcast

യുഎഇക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

യുഎഇ പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    12 April 2026 9:59 PM IST

External Affairs Minister S. Jaishankar expresses Indias solidarity and support to the UAE
X

റിയാദ്: അബൂദബിയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എല്ലാമേഖലയിലും ഇന്ത്യ യുഎഇക്ക് ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയത്. യുഎഇ പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം കൈമാറാനാണ് താൻ യുഎഇയിലെത്തിയെതെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചിരുന്നു. അബൂദബിയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ ആക്രമണവും മേഖലയിലെ സംഘർഷവും ചർച്ചയായി. യുഎഇയുടെ പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്താൻ ഇന്ത്യ ഒപ്പമുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ കപ്പൽഗതാഗതം, ഊർജരംഗം തുടങ്ങിയ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യുഎഇ പ്രതിരോധമന്ത്രി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം, വിദേശാകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, പ്രസിഡന്റിന്റെ ഓഫീസ് കാര്യമന്ത്രി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു. ഇന്നലെ രാത്രി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയുമായി എസ്. ജയശങ്കർ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷ കാലത്ത് ഇന്ത്യൻ പ്രവാസികൾക്ക് യുഎഇ ഒരുക്കിയ സുരക്ഷക്ക് അദ്ദേഹം നന്ദി അറിയിച്ചു.

TAGS :

Next Story