Quantcast

അബൂദബിയിൽ വില്ലയ്ക്ക് തീപിടിച്ച് ആറ് മരണം; ഏഴ് പേർക്ക് പരിക്ക്

മുഅസാസ് മേഖലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-05-22 14:32:45.0

Published:

22 May 2023 5:57 PM IST

Fire at villa in Abudhabi, 6 dies
X

അബൂദബി: അബൂദബിയിൽ വില്ലക്ക് തീപിടിച്ച് ആറ് പേർ മരിച്ചു. മുഅസാസ് മേഖലയിലാണ് തീപിടിത്തമുണ്ടായത്‌. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്‌.

ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ ഏഴു പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മരിച്ചവർ ഏത് നാട്ടുകാരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

TAGS :

Next Story