റമദാൻ: ഇഫ്താറിന് ശേഷം ദുബൈയിൽ വെടിക്കെട്ട്, ഡ്രോൺ ഷോ; ഔദ്യോഗിക കലണ്ടർ പുറത്തിറക്കി
അൽ സീഫിലും ദുബൈ ക്രീക്കിലും വെടിക്കെട്ട്, റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ - ശൈഖ് ഹംദാൻ കോളനി

ദുബൈ: റമദാനിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക കലണ്ടർ പുറത്തിറക്കി ദുബൈ. താമസക്കാർക്കും സന്ദർശകർക്കുമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സാംസ്‌കാരിക പരിപാടികൾ, കമ്മ്യൂണിറ്റി ഒത്തുചേരലുകൾ തുടങ്ങിയവ നഗരത്തിൽ നടക്കും.
റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ
ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ശൈഖ് ഹംദാൻ കോളനി സജീവമാകും. തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ വിൽപ്പനക്കാരുടെയും വിനോദങ്ങളുടെയും കേന്ദ്രമായി മാറും.
ഫെസ്റ്റിവൽ ബേയിലെ റമദാൻ
ഫെബ്രുവരി 18 മുതൽ മാർച്ച് 28 വരെ ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ ഡ്രോൺ ഷോകൾ, തത്സമയ സാംസ്‌കാരിക പ്രകടനങ്ങൾ, റമദാൻ മാർക്കറ്റ്, ലാന്റേൺ പരേഡുകൾ എന്നിവ നടക്കും. ഇമാജിൻ ഷോയുടെ പ്രത്യേക പതിപ്പും അരങ്ങേറും റമദാൻ മാർക്കറ്റും കമ്മ്യൂണിറ്റി ഡൈനിങ്ങുമുണ്ടാകും.
അൽ സീഫിലും ദുബൈ ക്രീക്കിലും റമദാൻ വെടിക്കെട്ട്
ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ രാത്രികളിൽ അൽ സീഫിലും ദുബൈ ക്രീക്കിലും റമദാൻ വെടിക്കെട്ട് നടക്കും
റമദാൻ ഡ്രോൺ ഷോ
ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ രാത്രികളിൽ ഡ്രോൺ ലൈറ്റ് ഷോ അവതരിപ്പിക്കും. റമദാൻ തീമിലായിരിക്കും ഷോ.
അൽ സീഫിലും ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലും ദൃശ്യ, സാംസ്‌കാരിക ഇൻസ്റ്റാലേഷനുകൾ
ഫെബ്രുവരി 19 മുതൽ മാർച്ച് 22 വരെ അൽ സീഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ ഉൾപ്പെടെ 10 സ്ഥലങ്ങളിലായി ദൃശ്യ, സാംസ്‌കാരിക ഇൻസ്റ്റാലേഷനുകൾ അരങ്ങേറും. വിശുദ്ധ മാസത്തിന്റെ ആത്മീയത ഉൾക്കൊണ്ടുള്ള കലാ ആവിഷ്‌കാരങ്ങൾ അവതരിപ്പിക്കും.
സിറ്റി വാക്കിലെ റമദാൻ
ഫെബ്രുവരി 17 മുതൽ മാർച്ച് 18 വരെ സിറ്റി വാക്കിൽ സായാഹ്നങ്ങളിൽ ഇഫ്താർ പരിപാടികൾ നടക്കും.
JBR ദി ബീച്ചിലെ റമദാൻ
ഫെബ്രുവരി 10 മുതൽ മാർച്ച് 22 വരെ, JBR ദി ബീച്ചിൽ വൈകുന്നേരങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ഒത്തുചേരലിനും ഇഫ്താറിന് ശേഷം വിശ്രമത്തിനും ഇടം ഒരുക്കും.
മിർദിഫ് സിറ്റി സെന്ററിലെ റമദാൻ
ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ സിറ്റി സെന്റർ മിർദിഫ് ഒത്തുചേരലുകളുടെ ഇടമായി മാറും. സാംസ്‌കാരിക പരിപാടികളടക്കമുള്ളവ അരങ്ങേറും.
എക്സ്പോ സിറ്റി ദുബൈയിൽ ഹായ് റമദാൻ
ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെ എക്സ്പോ സിറ്റി ദുബൈയിൽ കുടുംബ സൗഹൃദ സാംസ്‌കാരിക പരിപാടി നടക്കും.
ഗ്ലോബൽ വില്ലേജിലെ റമദാൻ അത്ഭുതങ്ങൾ
സാംസ്‌കാരിക വിനോദം, ഭക്ഷണം തുടങ്ങിയ ഒരുക്കി ഗ്ലോബൽ വില്ലേജിൽ സീസണൽ പ്രോഗ്രാം നടക്കും. ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ വിശുദ്ധ മാസത്തിന്റെ ചൈതന്യവുമായി ഇണങ്ങിച്ചേർന്ന സാംസ്‌കാരിക പ്രകടനങ്ങൾ, തീം അലങ്കാരങ്ങൾ, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ സന്ദർശകർക്ക് അനുഭവിക്കാനാകും. നഗരത്തിലെ ഇതര ഇടങ്ങളിൽ നിരവധി റമദാൻ പരിപാടികൾ അരങ്ങേറും.
Adjust Story Font
16

