Quantcast

ആദ്യ ആഗോള മാധ്യമ കോൺഗ്രസ് അബൂദബിയിൽ; മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപകൽപന വിഷയം

അബൂദബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശത്തു നിന്നുള്ള മാധ്യമപ്രവർത്തകരും വിദഗ്ധരും പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2022-06-04 18:13:21.0

Published:

4 Jun 2022 5:17 PM GMT

ആദ്യ ആഗോള മാധ്യമ കോൺഗ്രസ് അബൂദബിയിൽ; മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപകൽപന വിഷയം
X

ആദ്യ ആഗോള മാധ്യമ കോൺഗ്രസിന് അബൂദബി വേദിയാവുന്നു. നവംബർ 15 മുതൽ 17 വരെ മൂന്ന് ദിവസമാണ് അബൂദബിയിൽ ഗ്ലോബൽ മീഡിയ കോൺഗ്രസ് നടക്കുക. മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപകൽപന എന്നതാണ് സമ്മേളനത്തിന്റെ വിഷയം. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് രക്ഷാധികാരിയായാണ് ആദ്യ ആഗോള മാധ്യമ കോൺഗ്രസ് സംഘടിപ്പിക്കുന്നത്.

അഡ്‌നെക്, ദേശീയ വാർത്താ ഏജൻസിയായ വാം എന്നിവയാണ് മേളയുടെ സംഘാടകർ. അബൂദബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശത്തു നിന്നുള്ള മാധ്യമപ്രവർത്തകരും വിദഗ്ധരും പങ്കെടുക്കും. ഡിജിറ്റൽ കമ്യൂണിക്കേഷൻ, നിർമിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സർഗാത്മകത, മാധ്യമപ്രവർത്തനം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സാമൂഹിക മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളിൽ ചർച്ച നടക്കും. 200ലേറെ ഉന്നത ഉദ്യോഗസ്ഥരും 1200 പ്രതിനിധികളും മുപ്പതോളം സെഷനുകളിലായി പങ്കെടുക്കും. 40ലേറെ പ്രഭാഷകരും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ മാധ്യമ മേഖലയുമായി ബന്ധം കെട്ടിപ്പടുക്കുകയെന്ന യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് എന്ന് വാം ഡയറക്ടർ ജനറൽ മുഹമ്മദ് അൽ റയ്‌സി പറഞ്ഞു. അബൂദബിയിലെ മാധ്യമമേഖലയിലേക്ക് അന്താരാഷ്ട്ര കമ്പനികൾക്ക് കടന്നുവരാൻ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story