ശുചിത്വനിയമം പാലിച്ചില്ല; അബൂദബിയിൽ 5 റെസ്റ്റോറന്റുകൾ അടപ്പിച്ചു
ഒരു ഹൈപ്പർമാർക്കറ്റും അടച്ചുപൂട്ടി

അബൂദബി: അബൂദബിയിൽ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടി. ശുചിത്വനിയമങ്ങളും ഭക്ഷ്യസുരക്ഷാചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങളാണ് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അടപ്പിച്ചത്.
അബൂദബിയിലെ സോൾട്ടി ദേശി ദർബാർ റെസ്റ്റോറന്റ്, അൽമഖാം കോർണർ റസ്റ്റോറന്റ്, കറക്ക് ഫ്യൂച്ചർ കഫ്തീരിയ, ലാഹോർ ഗാർഡൻ ഗ്രിൽ റെസ്റ്റോറന്റ്,പാക് റാവി റെസ്റ്റോറന്റ് എന്നീ ഭക്ഷണശാലകൾക്ക് പുറമേ റിച്ച് & ഫ്രഷ് എന്ന സൂപ്പർമാർക്കറ്റും അടച്ചൂപൂട്ടിയവയിൽ ഉൾപ്പെടും. ഭക്ഷ്യസുരക്ഷയും ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അബൂദബി അഗ്രികൾച്ചറൽ ആൻഡ് ഫുഡ്‌സേഫ്റ്റി അതോറിറ്റി കർശനമായ നടപടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലും അബൂദബിയുടെ വിവിധ ഭാഗങ്ങളിൽ നിയമംലംഘിച്ച് സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അധികൃതർ അടച്ചുപൂട്ടുന്നത്.
Adjust Story Font
16

