Quantcast

'പറക്കും ടാക്‌സി പദ്ധതിക്ക് വൻസ്വീകാര്യത'; ബാഴ്‌സലോണ ആഗോള ഉച്ചകോടിയിൽ തിളങ്ങി ദുബൈ ആർ.ടി.എ

ബാഴ്​സയിൽ നടക്കുന്ന യു.ഐ.ടി.പി ഗ്ലോബൽ പബ്ലിക്​ട്രാൻസ്​പോർട്ട്​ ഉച്ചകോടിയിലാണ്​ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനവും സുസ്ഥിര ഗതാഗത സംവിധാനവും അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-06 18:22:01.0

Published:

6 Jun 2023 6:20 PM GMT

പറക്കും ടാക്‌സി പദ്ധതിക്ക് വൻസ്വീകാര്യത; ബാഴ്‌സലോണ ആഗോള ഉച്ചകോടിയിൽ തിളങ്ങി ദുബൈ ആർ.ടി.എ
X

സ്​പെയിനിലെ ബാഴ്​സലോണയിൽ തിളങ്ങി ദുബൈ റോഡ്​ആൻഡ് ​ട്രാൻസ്​പോർട്ട്​അതോറിറ്റി. ബാഴ്​സയിൽ നടക്കുന്ന യു.ഐ.ടി.പി ഗ്ലോബൽ പബ്ലിക്​ട്രാൻസ്​പോർട്ട്​ ഉച്ചകോടിയിലാണ്​ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനവും സുസ്ഥിര ഗതാഗത സംവിധാനവും അവതരിപ്പിച്ചത്​. 2026ഓടെപുറത്തിറക്കാനുദ്ദേശിക്കുന്നപറക്കും ടാക്സി ​പദ്ധതിയാണ്​എല്ലാവരെയും ആകർഷിക്കുന്നത്​. ലോകത്തിലെ ആദ്യ സംരംഭം കൂടിയാണിത്​. പാമിലെ അറ്റ്​ലാന്‍റിസിൽ നിന്ന്​ വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുന്ന ടാക്സി ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി സഹകരിച്ചാണ്​ പുറത്തിറക്കുക​.

ദുബൈയിലെതാമസ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കുന്ന റോബോട്ട്​ഡെലിവറി ബോയ്​സിനെയും ബാഴ്​സലോണയിൽ കാണാം. തലബാത്തിന്‍റെ റോബോട്ടാണിത്​. ദുബൈ സിലിക്കൺ ഒയാസിസിലെ സെഡർ വില്ലയിൽ ഇതിനകം ഈ റോബോട്ട്​ പ്രവർത്തന സജ്​ജമാണ്​. ഓർഡർചെയ്ത്​ 15 മിനിറ്റിനകം ഭക്ഷണം എത്തിക്കും. കുട്ടികളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും സുരക്ഷിത അകലം പാലിച്ചാണ്​ യാത്ര. റോബോട്ട് വീടിനടുത്ത് എത്തിയാൽ ഉപഭോക്താക്കൾക്ക് ആപ്പിന്‍റെ സഹായത്തോടെ റോബോട്ട്സാന്നിധ്യം അറിയാനകും. ആപ്പിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്നർ തുറന്ന് ഭക്ഷണം കൈപ്പറ്റാം.

ദുബൈയിലെപൊതുഗതാഗത സംവിധാനങ്ങളിൽ പണം അടക്കാൻ ഉപയോഗിക്കുന്ന നോൾ ആപ്പും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്​. സ്മാർട്​ഫോൺ ഉപയോക്​താക്കൾക്ക്​നോൾ ആപ്പ്​വഴി മറ്റിടങ്ങളിലും പണം അടക്കാൻ കഴിയും. പൊതുഗതാഗത യാത്രക്കാരെ സഹായിക്കുന്ന 'ഷായ്​ൽ' സ്​മാർട്ട്​ആപ്പാണ്​ മറ്റൊന്ന്​. പൊതുഗതാഗതം കാർബൺ രഹിതമാക്കുന്ന 'സീറോ എമിഷൻ പ്ലാൻ 2050'നെ കുറിച്ചും പ്രദർശനത്തിൽവിവരിക്കുന്നുണ്ട്​.



TAGS :

Next Story