അബൂദബിയിൽ ഇനി സന്ദർശക വിസക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ
യു.എ.ഇ ലോക്കൽ മൊബൈൽ നമ്പർ കൈവശമുള്ളവർക്ക് 80050 എന്ന നമ്പറിൽ വിളിച്ചും അപ്പോയിന്‍മെന്‍റ് എടുക്കാം

അബൂദബിയിൽ ഇനി സന്ദർശക വിസക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭിക്കും. അബൂദബി എമിറേറ്റിൽ നിന്ന് നൽകിയ വിസിറ്റ് വിസയിൽ എത്തുന്നവർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുക.
അബൂദബിയിൽ നിന്ന് ഇഷ്യൂ ചെയ്ത വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തുന്നവർക്കാണ് ഇനി മുതൽ സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുക. നിലവിൽ അബൂദബിയുടെ വിസിറ്റ് വിസയിലുള്ളവർക്കും ഇതിനായി അപേക്ഷിക്കാം. മറ്റ് എമിറേറ്റുകളുടെ വിസയിലുള്ളവർക്ക് ഈ സൗകര്യം ലഭ്യമായിട്ടില്ല. വിസയിൽ കാണുന്ന യു.ഐ.ഡി നമ്പർ ഉപയോഗിച്ച് സേഹയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷൻ അവസരത്തിനായി അപേക്ഷിക്കാം. യു.എ.ഇ ലോക്കൽ മൊബൈൽ നമ്പർ കൈവശമുള്ളവർക്ക് 80050 എന്ന നമ്പറിൽ വിളിച്ചും അപ്പോയിന്‍മെന്‍റ് എടുക്കാം. വിസയിലെ യു.ഐ.ഡി നമ്പർ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ലഭിക്കാനായും ഉപയോഗിക്കാം. വിസയുടെ കാലാവധി കഴിഞ്ഞ് അബൂദബിയിൽ കഴിയുന്ന റസിഡന്‍റ് വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. സിനോഫാം വാക്സിനോ, ഫൈസറോ സന്ദർശകർക്ക് തെരഞ്ഞെടുക്കാം.
Adjust Story Font
16

