Quantcast

ദുബൈ ​ഗ്ലോബൽ വില്ലേജിൽ നവംബർ 6 ന് സന്ദർശിച്ചവർക്ക് നവംബർ 7 ന് സൗജന്യ പ്രവേശം

ആദ്യം എത്തുന്ന 3,100 പേർക്ക് മാത്രം ലഭ്യമാകും

MediaOne Logo

Gulf Desk

  • Published:

    5 Nov 2026 2:42 PM IST

Free entry on November 7 for those who visited Dubai Global Village on November 6.
X

ദുബൈ: ദുബൈ ​ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച രാത്രി ടിക്കറ്റെടുത്ത് സന്ദർശിക്കുന്നവർക്ക് നവംബർ 7 ന് സൗജന്യപ്രവേശം. സൗജന്യ പ്രവേശനം ലഭിക്കുന്നതിനായി, സന്ദർശകർ നവംബർ 6-ന് വാങ്ങിയ ടിക്കറ്റ് സൂക്ഷിച്ചു വെക്കേണ്ടതാണ്. നവംബർ 7 ശനിയാഴ്ച ഗ്ലോബൽ വില്ലേജിൽ എത്തുമ്പോൾ, 'ഗേറ്റ് ഓഫ് ദി വേൾഡിൽ' ഉള്ള വിവരശേഖരണ ബൂത്തിൽ ടിക്കറ്റ് കാണിച്ചാൽ കോംപ്ലിമെന്ററി ടിക്കറ്റ് സ്വന്തമാക്കാം. ഈ ടിക്കറ്റ് നവംബർ 7-ന് മാത്രം ഉപയോഗിക്കാവുന്നതാണെന്നും, ആദ്യം എത്തുന്ന 3,100 പേർക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

ഈ വാരാന്ത്യത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ് കൂടുതൽ മനോഹരമായി അലങ്കരിക്കും. നവംബർ 6 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ 600 ഡ്രോണുകൾ അണിനിരക്കുന്ന പ്രത്യേക ലൈറ്റ് ഷോ, 5 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾ, ആഘോഷ രാവുകളിലെ ഷോപ്പിങ്, കുടുംബങ്ങൾക്കായുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവ ഇവിടെ അരങ്ങേറും.

TAGS :

Next Story