Quantcast

യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചു;പെട്രോൾ ലിറ്ററിന് 12 ഫിൽസ് കൂടി

പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു

MediaOne Logo

Web Desk

  • Published:

    1 July 2025 10:24 PM IST

യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചു;പെട്രോൾ ലിറ്ററിന് 12 ഫിൽസ് കൂടി
X

ദുബൈ: യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 12 ഫിൽസും, ഡീസൽ ലിറ്ററിന് 18 ഫിൽസുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില അടിസ്ഥാനമാക്കിയാണ് യുഎഇ ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതി എല്ലാമാസവും ആഭ്യന്തരവിപണിയിലെ ഇന്ധനവില നിശ്ചയിക്കുന്നത്. സൂപ്പർ പെട്രോളിന് ഈമാസം ലിറ്ററിന് 2 ദിർഹം 70 ഫിൽസായിരിക്കും വില. നേരത്തെ 2 ദിർഹം 58 ഫിൽസായിരുന്നു നിരക്ക്. 2 ദിർഹം 47 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷ്യൽ പെട്രോളിന് പതിനൊന്ന് ഫിൽസാണ് ലിറ്ററിന് വർധിപ്പിച്ചത്. വില 2 ദിർഹം 58 ഫിൽസായി ഉയർന്നു. ഇ പ്ലസ് പെട്രോൾ 2 ദിർഹം 39 ഫിൽസിൽ നിന്ന് 2 ദിർഹം 51 ഫിൽസ് ആയി. ഡീസൽ ലിറ്ററിന് 18 ഫിൽസ് വർധിപ്പിച്ചപ്പോൾ നിരക്ക് 2 ദിർഹം 62 ഫിൽസായി വർധിച്ചു. 2 ദിർഹം 45 ഫിൽസായിരുന്നു കഴിഞ്ഞമാസം ഡീസലിന്റെ നിരക്ക്.

TAGS :

Next Story