Quantcast

യു എ ഇയിൽ ഇന്ധനവില വർധിക്കും: പുതിയ നിരക്ക് നാളെ മുതൽ

ജൂലൈ ഒന്ന് മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് മൂന്ന് ദിര്‍ഹമായിരിക്കും നിരക്ക്

MediaOne Logo

Web Desk

  • Published:

    30 Jun 2023 5:40 PM GMT

യു എ ഇയിൽ ഇന്ധനവില വർധിക്കും: പുതിയ നിരക്ക് നാളെ മുതൽ
X

ദുബൈ: യു എ ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസും, ഡീസൽ ലിറ്ററിന് എട്ട് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ജൂലൈ മാസത്തിലെ ആഭ്യന്തര വിപണിയിലെ എണ്ണവില പ്രഖ്യാപിച്ചത്.

ജൂലൈ ഒന്ന് മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് മൂന്ന് ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞമാസം ഇത് 2 ദിർഹം 95 ഫിൽസായിരുന്നു. 2 ദിർഹം 84 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ 95 പെട്രോളിന് ഇനി 2 ദിർഹം 89 ഫിൽസായിരിക്കും നിര്ക്ക്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 81ഫിൽസാണ് പുതിയ വില. നേരത്തെയിത് 2 ദിർഹം 76 ഫിൽസായിരുന്നു.

ലിറ്ററിന് എട്ട് ഫില്‍സ് കൂടിയതോടെ ജൂലായില്‍ ഒരു ലിറ്റര്‍ ഡീസലിന് 2 ദിർഹം 76 ഫിൽസ് നല്‍കണം. 2 ദിർഹം 68 ഫിൽസായിരുന്നു ഡീസലിന്റെ നിരക്ക്. കഴിഞ്ഞ നാല് മാസവും യു എ ഇയിൽ ഇന്ധനവില കുറയുന്നതായിരുന്നു പ്രവണത. എന്നാൽ, ഈമാസം നിരക്ക് വർധിച്ചു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കിന് അനുസരിച്ചാണ് ഓരോ മാസവും മന്ത്രാലയം ഇന്ധനവില നിശ്ചയിക്കുന്നത്.

TAGS :

Next Story