Quantcast

ജെൻഡർ ന്യൂട്രാലിറ്റി മാനവിക വിരുദ്ധമായ ആശയമെന്ന് എം.എം അക്ബർ

MediaOne Logo

Web Desk

  • Published:

    10 Nov 2022 6:04 PM GMT

ജെൻഡർ ന്യൂട്രാലിറ്റി മാനവിക വിരുദ്ധമായ ആശയമെന്ന് എം.എം അക്ബർ
X

അബൂദബി: പുതിയ കാലം ചർച്ച ചെയ്യുന്ന ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും ഇതിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വർത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണമെന്നും എം.എം അക്ബർ അഭിപ്രായപ്പെട്ടു.

മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂദബി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ നാഗരികതയുടെ വളർച്ചയുടെ അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തും, ലൈംഗിക ന്യുനപക്ഷങ്ങളെയും സ്ത്രീ സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ പേരിൽ ചൂഷണം ചെയ്തുമാണ് ജെന്റർ പൊളിറ്റിക്‌സ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നത്. ഇവയ്ക്കു പിന്നിലെ ഒളിയജണ്ടകൾ സമൂഹം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രസ്താവിച്ചു.





കോഴിക്കോട് നടക്കാനിരിക്കുന്ന പത്തതാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനം, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഡയരക്ടർ മുനീർ അൻസാരി ഉദ്ഘാടനം ചെയ്തു.

ചരിത്രകാരനും ഗ്രന്ഥകാർത്താവുമായ മുസ്തഫാ തൻവീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് വി.വി ഫാറൂഖ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. മഷ്ഹൂദ് പുളിക്കൽ, ഇന്ത്യൻ ഇസ്ലാഹി സെന്റർ യു.എ.ഇ വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് മയ്യേരി, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുസ്സലാം, കെ.എം.സി.സി അബൂദബി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഷ്‌കർ നിലമ്പൂർ, മുഹമ്മദ് മുഹ്സിൻ ടി.സി, ഹാരിസ് അൻസാരി പ്രസംഗിച്ചു.


TAGS :

Next Story