Quantcast

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന; ഉദ്​ഘാടനം നാളെ ശശി തരൂർ നിർവഹിക്കും

ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്​ സാരഥികൾ ഇക്കാര്യം അറിയിച്ചത്​

MediaOne Logo

Web Desk

  • Updated:

    2023-05-14 04:39:50.0

Published:

13 May 2023 6:49 PM GMT

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന; ഉദ്​ഘാടനം നാളെ ശശി തരൂർ നിർവഹിക്കും
X

യു.എ.ഇ: രണ്ടു പതിറ്റാണ്ടു കാലമായി യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ഡോക്​ടർമാരുടെ കൂട്ടായ്​മയായ എ.കെ.എം.ജിയുടെ പ്രവർത്തനം ആഗോളതലത്തിലേക്ക്​ വികസിപ്പിക്കുന്നു. മലയാളി ഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബലിന്‍റെ ഉദ്​ഘാടനം ഞായറാഴ്ച ശശി തരൂർ എം.പി ഉദ്​ഘാടനം ചെയ്യും. ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്​ സാരഥികൾ ഇക്കാര്യം അറിയിച്ചത്​.

കാനഡ, യുകെ, അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ഡോക്​ടർമാരുടെ മികച്ച ഏകോപനമാണ്​ എ.കെ.എം.ജി ഗ്ലോബൽ പ്രധാനമായും ലക്ഷ്യമിടുന്നത്​. വൈദ്യമേഖലയുമായി ബന്​ധപ്പെട്ട പുതിയ ആശയങ്ങൾ പങ്കുവെക്കാനും അതി​െൻറ പ്രയോജനം ഇന്ത്യക്ക്​ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന്​ എ.കെ.എം.ജി സാരഥികൾ അറിയിച്ചു.

സെമിനാറുകളും തുടർ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുക, സയൻസ്​ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുക, മലയാളികൾക്ക്​ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക, ഡോക്​ടർമാരുടെ ഡയറക്​ടറിക്ക്​ രൂപം നൽകുക, കലാ-സാംസ്​കാരിക പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കുക എന്നിവയും എ.കെ.എം.ജി ഗ്ലോബൽ ലക്ഷ്യങ്ങളിൽ ഉൾപ്പെടും​.

ഐ.എം.എ ​ഉൾപ്പെടെയുള്ള ഇന്ത്യൻ കൂട്ടായ്​മകളുമായി വൈദ്യമേഖലയിൽ ആശയവിനിമയം ശക്​തമാക്കാനും നീക്കം നടത്തും. കേരളത്തിൽ ഡോക്​ടർമാർ അക്രമിക്കപ്പെടുന്ന സാഹചര്യം നിർഭാഗ്യകരമാണെന്നും അവരുടെ സുരക്ഷക്ക്​ കൃത്യമായ പദ്ധതികൾ സർക്കാർ ആവിഷ്​കരിക്കണമെന്നും എ.കെ.എം.ജി സാരഥികൾ അഭിപ്രായപ്പെട്ടു. യുഎ ഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായഎ കെ എം ജി എമിറേറ്റ്സ് ഇരുപതാംവാർഷികം നാളെ അജ്മാൻ ഹോട്ടലിൽ ഐഷറീൻ എന്ന പേരിലാണ് നടക്കുക. നിരവധി പ്രമുഖർ ചടങ്ങിൽ പ​ങ്കെടുക്കും

ഡോക്​ടർമാരായ ജോർജ്​ ജോസഫ്​, സഫറുല്ല ഖാൻ, നിർമല രഘുനാഥൻ, സണ്ണി കുര്യൻ, സിറാജുദ്ദീൻ, ഹനീഷ്​ ബാബു, സുകു മലയിൽ കോശി, ജമാലുദ്ദീൻ അബൂബക്കർ, ഗീതാ നായർ, നിഖിൽ ഹാറൂൺ, നരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്​ധിച്ചു.



TAGS :

Next Story