യുഎസും ഇറാനും സമാധാന കരാറിലേക്ക്: ദുബൈയിൽ സ്വർണ വില ഉയർന്നു
24K സ്വർണ വില ഗ്രാമിന് 13.75 ദിർഹം കൂടി

ദുബൈ: ദുബൈയിൽ സ്വർണ വിലയിൽ വർധന. യുഎസും ഇറാനും സമാധാന കരാറിൽ എത്തിയതിനെത്തുടർന്ന് എണ്ണവില ഇടിഞ്ഞതിനാലാണ് തിങ്കളാഴ്ച രാവിലെ സ്വർണ വില വർധിച്ചത്. തിങ്കളാഴ്ച 24K സ്വർണ വില ഗ്രാമിന് 13.75 ദിർഹം ഉയർന്ന് 521.75 ദിർഹമായി, അതേസമയം 22K സ്വർണ വില ഗ്രാമിന് 12.25 ദിർഹം ഉയർന്ന് 483 ദിർഹമായി. 21K, 18K, 14K എന്നിവക്ക് യഥാക്രമം ഗ്രാമിന് 463.0 ദിർഹം, 396.75 ദിർഹം, 309.5 ദിർഹം എന്നിങ്ങനെയാണ് വില.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഒപ്പുവെക്കാൻ യുഎസും ഇറാനും സമ്മതിച്ചതായി ഞായറാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇറാനെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. സമാധാന കരാർ വന്ന ശേഷം തിങ്കളാഴ്ച എണ്ണവില നാലര ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഫെബ്രുവരി അവസാനത്തിൽ ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിച്ചതുമുതൽ സ്വർണ വില വർധിച്ചിരുന്നു.
Adjust Story Font
16

