Quantcast

നടൻ ടൊവിനോ തോമസിന്​ ഗോൾഡൻ വിസ

കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ ടോവിനോക്ക്​ ഗോൾഡൻ വിസ അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-30 14:29:22.0

Published:

30 Aug 2021 11:54 AM GMT

നടൻ ടൊവിനോ തോമസിന്​ ഗോൾഡൻ വിസ
X

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന്​ യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ ടോവിനോക്ക്​ ഗോൾഡൻ വിസ അനുവദിച്ചത്​. ​വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും തിങ്കളാഴ്​ച വിസ സ്വീകരിക്കുകയും ചെയ്​തു. യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.


വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ മുൻപും ദുബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫോറൻസികിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിലേക്ക്​ തിരിക്കാനിരിക്കവെയാണ്​ യാത്രാ വിലക്ക്​ വന്നത്​. ഇതിന്​ ശേഷം ആദ്യമായാണ്​ താരം ദുബൈയിൽ എത്തുന്നത്​.

TAGS :

Next Story