Quantcast

ഗ്രീന്‍ വിങ്സ് ഷാര്‍ജ ഇഫ്താര്‍ ടെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    1 April 2022 11:48 AM GMT

ഗ്രീന്‍ വിങ്സ് ഷാര്‍ജ ഇഫ്താര്‍ ടെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
X

ഷാര്‍ജയിലെ പ്രധാന സൗഹൃദ കൂട്ടായ്മയായ ഗ്രീന്‍ വിങ്സ് ഷാര്‍ജ ഒരുക്കുന്ന ഇഫ്താര്‍ ടെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹിസ് ഹൈനെസ്സ് സാലിം യുസഫ് അല്‍ ഖസീര്‍ ആണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും റെഡ് ക്രസന്റ് ഷാര്‍ജയും സിവില്‍ ഡിഫന്‍സ് ഷാര്‍ജയുമായി സഹകരിച്ചു കൊണ്ടാണ് ഗ്രീന്‍ വിങ്സ് ഷാര്‍ജ ഇഫ്താര്‍ ടെന്റ് ഒരുക്കുന്നത്.

ഖാലിദ് പാറപ്പള്ളി, അബ്ദുള്‍ കാദര്‍ ചക്കനാത്ത്, അബ്ദുല്ല കാമമ്പലം, ഫൈസല്‍ മാങ്ങാട്, അബ്ദുള്‍ വഹാബ്, ഹനീഫ് കാസര്‍കോട് ഷാഫി, വള്ളിക്കാട് എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story