Quantcast

'ഓണോത്സവം'; പ്രവാസലോകത്ത്​ വിപുലമായ ഓണാഘോഷ പരിപാടികളുമായി ഗള്‍ഫ് മാധ്യമം

സെപ്​റ്റംബർ 17, 18 തീയതികളിൽ ഷാർജ സഫീർ മാളിലാണ്​ '​ഓണോത്സവം​.

MediaOne Logo

Web Desk

  • Updated:

    2022-09-10 18:08:06.0

Published:

10 Sep 2022 5:33 PM GMT

ഓണോത്സവം; പ്രവാസലോകത്ത്​ വിപുലമായ ഓണാഘോഷ പരിപാടികളുമായി ഗള്‍ഫ് മാധ്യമം
X

പ്രവാസലോകത്ത്​ ഗംഭീര ഓണാഘോഷം ഒരുക്കാൻ 'ഗൾഫ്​മാധ്യമം'. 'ഓണോത്സവം'എന്നുപേരിട്ട വിപുലമായ ആഘോഷ പരിപാടികളാണ്​ രണ്ടു ദിവസങ്ങളിലായി നടക്കുക. സെപ്​റ്റംബർ 17, 18 തീയതികളിൽ ഷാർജ സഫീർ മാളിലാണ്​ '​ഓണോത്സവം​.

കൈനിറയെസമ്മാനങ്ങൾ വാരിക്കൂട്ടാനുള്ള അവസരം. ഒപ്പംകുടുംബത്തോടൊപ്പം സന്തോഷം പങ്കിടാനുമുള്ള ഏറ്റവും മികച്ച വേദി. അടുത്ത ആഴ്​ച നടക്കുന്ന ഓണോത്സവത്തിന്​ ഒരുക്കങ്ങൾ സജീവമായി. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ളവർക്ക്​മത്സരിക്കാനും കൂടിച്ചോരാനും സന്തോഷിക്കാനുമുള്ള വേദിയാണ്​ഒരുങ്ങുന്നത്​

സഫീർമാളുമായി ചേർന്ന്​നടത്തുന്ന ഓണാഘോഷത്തിൽ വടംവലി, പൂക്കള മത്സരം, കപ്പ്​ൾ കോണ്ടസ്റ്റ്​, കുടുംബപാചകം, പായസപ്പെരുമ, ചിത്രരചന തുടങ്ങി നിരവധി പരിപാടികളാണ്​ ഒരുങ്ങുന്നത്​. കേരളത്തിലെ കോളജുകളുടെ പൂർവ വിദ്യാർഥി കൂട്ടായ്​മയായ അക്കാഫ്​ ഇവൻറ്​സുമായി സഹകരിച്ചാൽ ഓണോൽസവം. ഷാർജ സഫീർ മാളിൽ നടക്കുന്ന തത്സമയമത്സരങ്ങളിൽ നിരവധി സമ്മാനങ്ങളുടെ കുടുംബങ്ങളെ കാത്തിരിക്കുന്നത്​. ഓണോത്സവത്തിൽ യു.എ.ഇയിലെ സെലിബ്രിറ്റി അവതാരകർ സംബന്​ധിക്കും. 17, 18 തീയതികളിൽ ഉച്ചക്ക്​ഒന്ന്​മുതലാണ്​ ആഘോഷം തുടങ്ങുക.

TAGS :

Next Story