Quantcast

യുഎഇയിൽ കനത്തമഴ; റോഡുകൾ വെള്ളക്കെട്ടിൽ, ഗ്ലോബൽ വില്ലേജ് അടച്ചു

അടുത്തദിവസങ്ങളിലും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    7 Jan 2023 5:58 PM GMT

യുഎഇയിൽ കനത്തമഴ; റോഡുകൾ വെള്ളക്കെട്ടിൽ, ഗ്ലോബൽ വില്ലേജ് അടച്ചു
X

ദുബൈ: യു എ ഇയിൽ ഇന്ന് പെയ്ത ശക്തമായ മഴ പലയിടത്തും ജനജീവിതത്തെ ബാധിച്ചു. വെള്ളംകയറി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് തുടരുകയാണ്.

യു എ ഇയുടെ എല്ലാ എമിറേറ്റുകളിലും ഇന്ന് രാവിലെ മുതൽ ഇരുട്ടുകുത്തി മഴ പെയ്യുകയായിരുന്നു. അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലെ തിരക്കേറിയ റോഡുകളടക്കം വെള്ളക്കെട്ടിലായി. പലയിടത്തും ഗതാഗതം താളം തെറ്റി. റോഡിൽ കെട്ടികിടക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രതപാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജിലെ പരിപാടികൾ ഇന്ന് നിർത്തിവെച്ചു. അനുകൂല കാലാവസ്ഥയെങ്കിൽ നാളെ വൈകുന്നേരം നാലിന് ഗ്ലോബൽ വില്ലേജ് പ്രവർത്തനം പുനരാരംഭിക്കും. ഷാർജയിലെ പൊതുപാർക്കുകളും അടക്കേണ്ടി വന്നു. അജ്മാൻ ഗതാഗത അതോറിറ്റിയുടെ ഓൺ ഡിമാൻഡ് ബസുകൾ സർവീസ് നിർത്തിവെച്ചു. രാജ്യത്തെമ്പാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറ തീരത്ത് ഓറഞ്ച് അലർട്ടും തുടരുന്നുണ്ട്.

ശക്തമായ കാറ്റ് വീശുന്നതിനാൽ കടൽ പ്രക്ഷുബ്ദമാണ്. ശൈത്യവും ഇതോടെ കനത്തു. അടുത്തദിവസങ്ങളിലും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

TAGS :

Next Story