Quantcast

ഹിജ്റ പുതുവർഷം; ജൂൺ 15ന് യു.എ.ഇയിൽ പൊതു അവധി

വാരാന്ത്യ അവധികൾ ഉൾപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2026 8:51 PM IST

ഹിജ്റ പുതുവർഷം; ജൂൺ 15ന് യു.എ.ഇയിൽ പൊതു അവധി
X

ദുബൈ: ഹിജ്റ വർഷാരംഭത്തിന്റെ ഭാഗമായി യു.എ.ഇയിൽ സർക്കാർ മേഖലക്കും സ്വകാര്യ മേഖലക്കും ജൂൺ 15ന് (തിങ്കൾ) പൊതു അവധിയായി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് അവധി പ്രഖ്യാപിച്ചത്. 2026ലെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയോട് ചേർത്താണ് പുതുവർഷ അവധിയും പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജൂൺ 16 ചൊവ്വാഴ്ച മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

തിങ്കളാഴ്ച അവധിയായതിനാൽ ശനി,ഞായർ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ആസ്വദിക്കാനാകും. ‌‌അതേസമയം, ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ സർക്കാർ ജീവനക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും അവധിയായതിനാൽ തിങ്കളാഴ്ചത്തെ പൊതു അവധി കൂട്ടി തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും.

TAGS :

Next Story