ദുബൈയിൽ വീട്ടമ്മമാർ ഇനി ‘ജനറേഷൻ മേക്കേഴ്സ്'; നിർദേശം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ
മാതൃദിനത്തിലാണ് ദുബൈ കിരീടാവാകാശിയുടെ പ്രഖ്യാപനം

ദുബൈ: ദുബൈയിൽ വീട്ടമ്മമാരെ ഇനി മുതൽ ‘ജനറേഷൻ മേക്കേഴ്സ് ‘ അഥവാ ‘തലമുറ രൂപകൽപകർ’ എന്ന് വിളിക്കണമെന്ന് ശൈഖ് ഹംദാൻ നിർദേശിച്ചു. മാതൃദിനത്തിലാണ് ദുബൈ കിരീടാവാകാശി നിർദേശം പുറപ്പെടുവിച്ചത്.
മാതാവ് ശൈഖ ഹിന്ദിനോടൊപ്പമുള്ള കുട്ടിക്കാലത്തിന്റെ എ.ഐ. വീഡിയോ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ വീട്ടമ്മമാരെ ഇനി ജെനറേഷൻ മേക്കേഴ്സ് എന്ന് അഭിസംബോധന ചെയ്യണമെന്ന അറിയിപ്പ് പങ്കുവെച്ചത്. ഇത് സംബന്ധിച്ച നിർദേശം കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടികൾക്കുള്ള ആദ്യ വിദ്യാലയം അമ്മമാരാണ്. ശക്തമായ രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും കുട്ടികൾ പഠിക്കുന്ന സ്ഥലമാണ് അമ്മാരെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ‘എല്ലാ അമ്മമാർക്കും നന്ദി. എല്ലാ നന്മകളുടെയും അടിസ്ഥാനം നിങ്ങളാണ്. മാതൃദിനാശംസകൾ’- ഹംദാൻ കുറിച്ചു
Next Story
Adjust Story Font
16

