Quantcast

ഇബ്രാഹിം എളേറ്റിലിനെ ലീഗിൽ തിരിച്ചെടുത്തു

പിൻവലിച്ചത് മൂന്ന് വർഷത്തോളമായുള്ള വിലക്ക്

MediaOne Logo

Web Desk

  • Published:

    26 March 2026 3:29 PM IST

Former Dubai KMCC president Ibrahim Elletil has been granted membership in the Muslim League.
X

ദുബൈ കെഎംസിസി മുൻ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിംലീഗ് തിരിച്ചെടുത്തു. മൂന്ന് വർഷത്തോളമായി ഇദ്ദേഹത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തതായി പാർട്ടി മുഖപത്രമാണ് അറിയിച്ചത്.

ദുബൈ കെഎംസിസിയിൽ നിലനിന്നിരുന്ന വിഭാഗീയതയെ തുടർന്നാണ് എളേറ്റിലിനും മറ്റു നാല് പേർക്കുമെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. ലീഗ് സംസ്ഥാന നേതൃത്വവും ദുബൈ കെഎംസിസി ഭാരവാഹികളും നടത്തിയ സമവായ ചർച്ചക്കൊടുവിലാണ് അച്ചടക്ക നടപടി പിൻവലിച്ചത്.

TAGS :

Next Story