Quantcast

കുട്ടികൾക്ക് ഇമാം പരിശീലനം; ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമായി

റമദാനിൽ ദുബൈ കിരീടാവകാശിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    3 May 2024 11:04 PM IST

കുട്ടികൾക്ക് ഇമാം പരിശീലനം; ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമായി
X

ദുബൈ: ദുബൈയിൽ കുട്ടികൾക്ക് ഇമാം പരിശീലനം നൽകാൻ ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമായി. റമദാനിൽ ദുബൈ കിരീടാവകാശിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.

പുതുതലമുറക്ക് ഇസ്ലാമിക സാംസ്‌കാരിക മൂല്യങ്ങൾ പകർന്ന് നൽകി അവരെ നയിക്കാൻ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇമാം അൽ ഫരീജ് എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ 70 പള്ളികളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ സൗകര്യമൊരുക്കും. ആറ് വയസ് മുതൽ 21 വയസുവരെയുള്ളവർക്ക് ഈ പദ്ധതി പ്രകാരം ഇമാമായി പ്രവർത്തിക്കാൻ പരിശീലനം നൽകും. നേരത്തേ മുഅദ്ദിൻ അൽ ഫരീജ് എന്ന പേരിൽ കുട്ടികളെ ബാങ്ക് വിളിക്കാൻ പരിശീലനം നൽകുന്ന പദ്ധതിയും ദുബൈ നടപ്പാക്കിയിരുന്നു.

TAGS :

Next Story