എസിസി മെൻസ് അണ്ടർ 19 ഏഷ്യാ കപ്പ് സെമി ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 139 റൺസ് വിജയലക്ഷ്യം
ഔട്ട്ഫീൽഡിൽ നനവുള്ളതിനാൽ 20 ഓവറാണ് മത്സരം

ദുബൈ: യുഎഇയിൽ നടക്കുന്ന എസിസി മെൻസ് അണ്ടർ 19 ഏഷ്യാ കപ്പിന്റെ ആദ്യ സെമിയിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 139 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റിന് 138 റൺസിലൊതുക്കി. ഇന്ത്യക്കായി ഹെനിൽ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഔട്ട്ഫീൽഡിൽ നനവുള്ളതിനാൽ 20 ഓവറാണ് മത്സരം. ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, പാകിസ്താനെതിരെയുള്ള രണ്ടാം സെമി ഫൈനലിൽ ബംഗ്ലാദേശ് 26.3 ഓവറിൽ 121 റൺസിന് ഓൾഔട്ടായി. ദുബൈയിലെ ദി സെവൻസ സ്‌റ്റേഡിയമാണ് വേദി. ഔട്ട്ഫീൽഡിൽ നനവുള്ളതിനാൽ മത്സരം 27 ഓവറാണ്. ഡിസംബർ 21ന് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് ഫൈനൽ. യുഎഇ സമയം രാവിലെ 9.00 മണിക്കാണ് മത്സരം തുടങ്ങുക.
Next Story
Adjust Story Font
16

