Quantcast

റാസൽ ഖൈമയിലേക്ക് ഇൻഡിഗോയുടെ പുതിയ സർവീസ് ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    23 Sep 2022 6:14 AM GMT

റാസൽ ഖൈമയിലേക്ക് ഇൻഡിഗോയുടെ   പുതിയ സർവീസ് ആരംഭിച്ചു
X

ഇന്ത്യയുടെ ബഡഡ്ജറ്റ് എയർലൈനായ ഇൻഡിഗോ യു.എ.ഇയിലേക്കുള്ള തങ്ങളുടെ പുതിയ സർവീസ് ആരംഭിച്ചു. മുംബൈയിൽനിന്ന് റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടി(ആർ.കെ.ടി)ലേക്കാണ് പ്രതിദിന സർവിസ് ആരംഭിച്ചിരിക്കുന്നത്.

ഇന്നലെ മുംബൈയിൽനിന്ന് 180 യാത്രക്കാരുമായി റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ വിമാനത്തെ ജലപീരങ്കി സല്യൂട്ട് നൽകിയാണ് എയർപോർട്ട് അധികൃതർ വരവേറ്റത്. ആദ്യ യാത്രയുടെ ടിക്കറ്റുകൾക്ക് 625 ദിർഹം മുതലാണ് നിരക്ക് ഈടാക്കിയത്. ഇൻഡിഗോ സർവിസ് നടത്തുന്ന യു.എ.ഇയിലെ നാലാമത്തെ വിമാനത്താവളവും മിഡിൽ ഈസ്റ്റിലെ പതിനൊന്നാമത്തെ വിമാനത്താവളവുമാണ് ആർ.കെ.ടി.





റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, എയർപോർട്ട് ചെയർമാൻ എൻജിനീയർ ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി, എയർപോർട്ട് സി.ഇ.ഒ അറ്റനാസിയോസ് ടൈറ്റോണിസ് എന്നിവരും ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഇൻഡിഗോയുടെ പുതിയ സി.ഇ.ഒ പീറ്റർ എൽബേഴ്സ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.

TAGS :

Next Story