Quantcast

'ഇന്ത്യൻ ജനത യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത്'; പ്രൗഡ് ഓഫ് യുഎഇയിൽ ശൈഖ് നഹ്യാൻ

ഇരു രാജ്യങ്ങളിലെയും ജനതയെ ചേർത്ത് നിർത്തുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റററിനെ അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Published:

    16 Jun 2026 10:59 PM IST

Indian people are the UAEs closest friends; Sheikh Nahyan in Proud of UAE
X

ദുബൈ: യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യൻ ജനതയാണെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യുഎഇയും തമ്മിലെ സൗഹൃദം സഹകരണം, പരസ്പര ബഹുമാനം എന്നിവയുടെ മികച്ച ഉദാഹരണമാണെന്ന് യുഎഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. മൂല്യങ്ങളിൽ ഉറച്ച് അത് കൂടുതൽ ശക്തിപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഇരു രാജ്യങ്ങളിലെയും ജനതയെ ചേർത്ത് നിർത്തുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റററിനെയും, വ്യവസായി എം.എ. യൂസഫലിയെയും ശൈഖ് നഹ്യാൻ അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിനെ കുറിച്ചുള്ള പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ ഒപ്പിടൽ ചടങ്ങും പരിപാടിയിൽ നടന്നു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഡോ. ജമാൽ സനദ് അൽ സുവൈദി, ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി, യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അൽ ഹാഷ്മി, അബ്ദുല്ല ബുത്തി അൽ ഖുബൈസി, ഡോ. എം. എ. യൂസഫലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ഇസ്ലാമിക സെന്റർ പ്രസിഡന്റ് അബ്ദുൽ റൗഫ് അഹ്സനി അധ്യക്ഷനായിരുന്നു.

TAGS :

Next Story