Quantcast

ഇറാൻ ആക്രമണം; യു.എ.ഇയിൽ അ‍ഞ്ച് പേർക്ക് കൂടി പരിക്ക്

ഇതോടെ പരിക്കേറ്റവരുടെ എണ്ണം 166 ആയി

MediaOne Logo

Web Desk

  • Updated:

    2026-03-25 11:47:08.0

Published:

25 March 2026 5:10 PM IST

ഇറാൻ ആക്രമണം; യു.എ.ഇയിൽ അ‍ഞ്ച് പേർക്ക് കൂടി പരിക്ക്
X

ദുബൈ: ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ അ‍ഞ്ച്പേർക്ക് കൂടി പരിക്കേറ്റു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 166 ആയി. മൂന്ന് സൈനികർ ഉൾപ്പടെ മരണസംഖ്യ ഒമ്പതായി. ഇന്ന് ഒമ്പത് ഡ്രോണുകളാണ് സായുധ സേന പ്രതിരോധിച്ചത്. അതേസമയം, രാജ്യത്ത് മിസൈൽ ആക്രമണത്തിന് സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,815 ഡ്രോണുകളുമാണ് യു.എ.ഇ സായുധ സേന പ്രതിരോധിച്ചത്.

TAGS :

Next Story