Quantcast

ഇറാൻ ആക്രമണം; സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് യുഎഇ

ഇറാൻ്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    9 March 2026 12:14 AM IST

Iran attack; UAE says it has right to defend itself
X

ദുബൈ: ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി, സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്ന് യുഎഇ. അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് 1,400-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്.

ഇറാൻ്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിൻ്റെയും കടുത്ത ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തിൻ്റെ പരമാധികാരത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണ് ഈ ആക്രമണമെന്നും യുഎഇ ചൂണ്ടിക്കാട്ടി. ഒരു യുദ്ധമോ സംഘർഷമോ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story