Quantcast

ഇറാൻ ആക്രമണം; അബൂദബിയിൽ ഇന്ത്യക്കാരനടക്കം മൂന്നു പേർക്ക് പരിക്ക്

വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    8 April 2026 5:34 PM IST

Iranian attack injures three people, including an Indian, in Abu Dhabi
X

അബൂദബി: ഇറാൻ ആക്രമണത്തിൽ അബൂദബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്‌സിൽ ഇന്ത്യക്കാരനടക്കം മൂന്നു പേർക്ക് പരിക്ക്. ഇന്ത്യക്കാരന് പുറമേ രണ്ട് യുഎഇ സ്വദേശികൾക്കാണ് പരിക്ക്. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണം വിജയകരമായി തടയവേ അവശിഷ്ടങ്ങൾ വീണാണ് പരിക്ക്. അവശിഷ്ടങ്ങൾ വീണ് ചിലയിടങ്ങളിൽ തീപിടിത്തവുമുണ്ടായി. അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തെതുടർന്ന് സൈറ്റിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂവെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു.

TAGS :

Next Story